banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

25-09-14  Thursday

കേരള മഹിളാസംഘം സംസ്ഥാന നേതൃത്വ ക്യാമ്പ് 27, 28 തിയ്യതികളില്‍ ഗുരുവായൂരില്‍

posted on 25 September 2014
ഗുരുവായൂര്‍: കേരള മഹിളാസംഘം സംസ്ഥാന നേതൃത്വ ക്യാമ്പ് 27, 28 തിയ്യതികളില്‍ ഗുരുവായൂര്‍ കൈരളി ജംങ്ഷനിലുള്ള മാതാ കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍  വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  ക്യാമ്പ് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഉല്‍ഘാടനം ചെയ്യും. രാവിലെ 9.30 ആരംഭിക്കുന്ന ക്യാമ്പ്  മഹിളാസംഘം സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. മീനാക്ഷീ തമ്പാന്‍ പതാക ഉയര്‍ത്തും.  സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ പി രാജേന്ദ്രന്‍, ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, വി എസ് സുനില്‍കുമാര്‍ എംഎല്‍എ, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി അഡ്വ. കെ രാജന്‍, സിപിഐ ദേശീയ കൗണ്‍സില്‍ അംഗം ചിഞ്ചു റാണി, മഹിളാ സംഘം വര്‍ക്കിംങ് പ്രസിഡണ്ട് ഇന്ദിരാ രവീന്ദ്രന്‍, ജോ. സെക്രട്ടറി അഡ്വ. സേതുലക്ഷ്മി, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി കെ പി സന്ദീപ് എന്നിവര്‍ സംബന്ധിക്കും. 27 ന് വൈകീട്ട് 5.30 ന് ഗുരുവായൂര്‍ പടിഞ്ഞാറെനടയില്‍ നടക്കുന്ന പൊതുസമ്മേളനം സി എന്‍ ജയദേവന്‍ എംപി ഉല്‍ഘാടനം ചെയ്യും,  സംസ്ഥാന സെക്രട്ടറി കമലാ സദാനന്ദന്‍ അധ്യക്ഷയാകും. ഇ എസ് ബിജിമോള്‍ എംഎല്‍എ, ഗീതാ ഗോപി എംഎല്‍എ, മുന്‍ എംഎല്‍എ ആര്‍ ലതാദേവി, അഡ്വ. പി വസന്തം എന്നിവര്‍ സംസാരിക്കും. ദളിത് ആദിവാസി വിഭാഗങ്ങളിലെ സ്ത്രീകള്‍ ഉള്‍പ്പെടയുള്ള സ്ത്രീകള്‍ക്ക് നേരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍, വനിതാ സംവരണ ബില്‍, വനിതാ വികസന വകുപ്പ് രൂപീകരണം, നിര്‍ഭയ പദ്ധതി, തൊഴിലുറപ്പ് പദ്ധതി, സ്ത്രീകളോടുള്ള പോലീസിന്റെ സമീപനം തുടങ്ങിയ പ്രധാനപ്പെട്ട പല വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. രണ്ടു ദിവസമായി നടക്കുന്ന ക്യാമ്പില്‍ സിപിഐ സംസ്ഥാന അസി.സെക്രട്ടറി സി എന്‍ ചന്ദ്രന്‍, കില ഡയറക്ടര്‍ ഡോ. പി ബാലന്‍, ഹൈടെക് സെല്‍ അസി. കമ്മീഷണര്‍ എന്‍ വിനയകുമാരന്‍ നായര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുക്കുമെന്നും  മഹിളാസംഘം നേതാക്കളായ ഷീലാ വിജയകുമാര്‍, സ്വര്‍ണ്ണലത , ഗീതാ രാജന്‍, സിപിഐ മണ്ഡലം അസി.  സെക്രട്ടറി സി ഗംഗാധരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.