Posted on: 25 September 2014 ചാവക്കാട്: വിദ്യാലയങ്ങളിലെ
മൂത്രപ്പുരകള്‍ വൃത്തിഹീനം. വിദ്യാര്‍ഥിനികള്‍ ദുരിതത്തില്‍. ചാവക്കാടും
മമ്മിയൂരുമുള്ള ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങള്ക്കെതിരെയാണ് ആക്ഷേപം.
ദുര്‍ഗന്ധം മൂലം ടോയിലറ്റുകളിലേക്ക് പ്രവേശിക്കാനാവുന്നില്ലെന്ന്
വിദ്യാര്‍ഥികള്‍ പറയുന്നു. ഇതുമൂലം സ്കൂള്‍ സമയങ്ങളില്‍ ടോയിലറ്റുകളില്‍ പോകാത്ത
വിദ്യാര്‍ഥിനികളില്‍ പലര്‍ക്കും മൂത്രപ്പഴുപ്പ് ഉള്‍പ്പെടെയുള്ള രോഗങ്ങള്‍
പിടിപ്പെട്ടതായി രക്ഷിതാക്കള്‍ പറഞ്ഞു. സ്കൂളിലെ ടോയിലറ്റുകളില്‍ പലപ്പോഴും
വെള്ളമുണ്ടാകാറില്ല. ചാവക്കാട് പുതുതായി ഹയര്‍സെക്കന്‍ഡറി അനുവദിച്ച സ്കൂളിലെ
പെണ്‍കുട്ടികളുടെ ടോയിലറ്റിന് മേല്‍ക്കൂരയില്ല. ക്ലോസറ്റ് ഘടിപ്പിച്ച ഒരു
ടോയിലറ്റ് മാത്രമേ ഇവിടെയുള്ളൂ. ഇത്തരം ചുറ്റുപാടില്‍ മൂത്രമൊഴിക്കാനുള്ള
മടികാരണം വിദ്യാര്‍ഥിനികള്‍ വെള്ളം കുടിക്കാതിരിക്കുന്നതാണ് മൂത്ര സംബന്ധമായ
അസുഖങ്ങള്‍ക്ക് കാരണമാകുന്നത്. സ്കൂളുകളിലെ പ്രാകൃതമായ ടോയിലറ്റ് സംവിധാനങ്ങള്‍
പരിഷ്കരിക്കുകയും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്നതിന് അധികൃതര്‍
അടിയന്തിരമായി ഇടപെടണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. . |