banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

25-09-14 Thursday

പുന്നയൂര്‍ക്കുളത്തും സമീപപ്രദേശങ്ങളിലും പൂവാല ശല്യം രൂക്ഷം

Posted on 25 September 2014
പുന്നയൂര്‍ക്കുളം: പുന്നയൂര്‍ക്കുളത്തും സമീപപ്രദേശങ്ങളിലും പൂവാല ശല്യം രൂക്ഷം. അണ്ടത്തോട് വനിതാ സ്ക്കൂള്‍-അറബിക് കോളേജ്, സമീപത്തെ ബസ്സ് സ്റ്റോപ്പ്‌, ആല്‍ത്തറ, കുന്നത്തൂര്‍, ആറ്റുപുറം, കടിക്കാട്‌ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് പൂവാല ശല്യം അധികരിച്ചിട്ടുള്ളത്‌. ജോലിയില്ലാതെ ഇത്തരത്തിലുളള വിനോദവുമായി റോഡില്‍ കൂടിയിരിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. സ്ക്കൂള്‍-കോളേജ് സമയം നോക്കി രാവിലെയും വൈകീട്ടുമായി വഴിയരികിലും സമീപത്തെ കടത്തിണ്ണകളിലും തമ്പടിച്ചു നില്‍ക്കുന്ന പൂവാല സംഘം വിദ്യര്‍ത്ഥിനികളെ ശല്യപ്പെടുത്തുന്നത് പതിവായിട്ടുണ്ട്.. ബസ് സ്റ്റാന്‍ഡുകള്‍, സ്വകാര്യ ബസുകള്‍ എന്നുവേണ്ട, കാല്‍നടക്കാരായ വിദ്യാര്‍ത്ഥിനികളെപ്പോലും ഇരുചക്രവാഹനങ്ങളിലെത്തുന്ന പൂവാലന്‍മാര്‍ വെറുതേവിടാറില്ല.  ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്‌ മന്നലംക്കുന്ന്‍ വെട്ടിപ്പുഴയില്‍ വീടുകള്‍ കേന്ദ്രീകരിച്ച് സ്ത്രീകളെ ശല്യം ചെയ്യുന്ന യുവാവിനെതിരെ നാട്ടുകാര്‍ സംഘടിച്ചെത്തി വടക്കേകാട്‌ പോലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം അണ്ടത്തോട് സെന്‍ററിലെ ബസ്സ്‌ സ്റ്റോപ്പിനു മറയായി സ്ഥാപിച്ചിരുന്ന ബാനര്‍ രാത്രിയില്‍ ഒരു സംഘം നശിപ്പിച്ചിരുന്നു. പ്രദേശത്തെ പൂവാല സംഘം തന്നെയാണ് ഇതിനു പിന്നിലെന്നും കരുതുന്നു. പോലീസിന്‍റെ അനാസ്ഥയാണ് പൂവാല ശല്യം വര്‍ദ്ധിച്ചതിന് കാരണമെന്നാണ് നാട്ടുകാരുടെ പരാതി. സ്ക്കൂള്‍ സമയത്ത് പൊലീസ് സേവനം ഏര്‍പ്പെടുത്തണമെന്നും, ഇത്തരത്തില്‍ അനാവശ്യമായി മണിക്കൂറുകളോളം സ്ക്കൂള്‍ സമയങ്ങളില്‍ റോഡില്‍ തമ്പടിച്ചു നില്‍ക്കുന്നവര്‍ക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നുമാണ്‌ നാട്ടുകാരുടെ ആവശ്യം.