banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

25-10-2014 Saturday

വടക്കേക്കാട് പഞ്ചായത്തിലെ ഐ ഗ്രൂപ്പുകാര്‍ തൃശ്ശൂര്‍ ഡി സി സി ഓഫീസിനുമുന്നിലേക്ക്  പ്രതിഷേധ മാര്‍ച്ച് നടത്തി

Posted on 25 October 2014
വടക്കേക്കാട്: ഗ്രൂപ്പ് പരിഗണനയില്‍ വടക്കേക്കാട് മണ്ഡലം പ്രസിഡന്റിനെ നീക്കിയതില്‍ പ്രതിഷേധിച്ച് വടക്കേക്കാട് പഞ്ചായത്തിലെ ഐ ഗ്രൂപ്പുകാര്‍ തൃശ്ശൂര്‍ ഡി സി സി ഓഫീസിനുമുന്നിലേക്ക്  പ്രതിഷേധ മാര്‍ച്ച് നടത്തി. വടക്കേക്കാട്ടെ പഴയകാല കോണ്‍ഗ്രസ്സ് നേതാവും പഞ്ചായത്ത് പ്രസിഡന്റുമെല്ലാമായിരുന്ന എന്‍ എം കെയുടെ മകനും നിലവിലെ മണ്ഡലം പ്രസിഡന്റുമായ നബീല്‍ എന്‍ എം കെ യെ  മാറ്റിയ കെ പി സി സി പ്രസിഡന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് ഐഗ്രൂപ്പുകാരുടെ നേതൃത്വത്തില്‍ വടക്കേക്കാട് നിന്നും തൃശ്ശൂരിലെത്തി പ്രവര്‍ത്തകര്‍  ഡി സി സി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. എ ഗ്രൂപ്പുകാരനും ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡന്റുമായ ഫസലൂല്‍ അലിയുടെ ഇടപെടല്‍ മൂലണ് നബീല്‍ എന്‍ എം കെ യാറ്റി എ ഗ്രൂപ്പുകരനെ    പഞ്ചായത്ത് പ്രസിഡന്റാക്കിയതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ഗ്രൂപ്പിനതീതനാണ് താനെന്ന് നിമിഷം തോറു പ്രഖ്യാപിക്കുന്ന കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ താനും ഗ്രൂപ്പിസന്റെ അടിമയാണെന്ന് തെളിയിക്കുകയാണ്. ഗ്രൂപ്പ് മാത്രം മാനദണ്ഡമാക്കിയുള്ള മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിക്കുന്നതിലൂടെ തെളിയിച്ചിരിക്കുന്നതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു..