banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

26-01-15 Monday

തൃശ്ശൂര്‍ ജില്ലയുടെ തീരമേഖലകളില്‍ ക്രിമിനലുകള്‍ തമ്പടിച്ചതായി റിപ്പോര്‍ട്ട് - പ്രത്യേക മുന്‍കരുതലുകളെടുത്ത്‌ പോലീസ്‌

posted on  26 January 2015
ചാവക്കാട് : എറണാകുളം ജില്ലയില്‍ പ്രവേശിപ്പിക്കുന്നതിന് വിലക്ക് കല്‍പ്പിച്ച ഗുണ്ടാആക്ടില്‍പ്പെട്ട ക്രിമിനലുകള്‍ തൃശ്ശൂര്‍ ജില്ലയുടെ തീരമേഖലകളില്‍ തമ്പടിച്ചതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍  മണത്തല നേര്‍ച്ചക്ക് പ്രത്യേക മുന്‍കരുതലുകളെടുക്കാന്‍ പൊലീസ് തീരുമാനം. ഇത്തരത്തില്‍ പെട്ടവര്‍ ആരെങ്കിലും കാഴ്ച്ചകളിലും ആഘോഷങ്ങളിലും നുഴഞ്ഞുകയറുന്നുണ്ടോ എന്ന് കമ്മിറ്റി ഭാരവാഹികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പൊലീസ് നിര്‍ദ്ദേശം നല്‍കി. തൃശ്ശൂര്‍ ജില്ലയിലെ ക്രിമിനല്‍ പശ്ചാത്തലമുളളവരുടെ സംരക്ഷണയിലാണ് ഇവര്‍ ദിവസങ്ങളായി കഴിയുന്നതെന്നാണ് സൂചന. ഇവരെ കുറിച്ച് അറിയാവുന്നവര്‍ നേരത്തെ പൊലീസിന് വിവരം നല്‍കിയാല്‍ നടപടി സ്വീകരിക്കും. നേര്‍ച്ചയുടെ ഭാഗമായി നടക്കുന്ന കാഴ്ച്ചകളില്‍ ഇത്തരം ക്രിമിനലുകള്‍ ഉണ്ടെന്ന് കണ്ടാല്‍ മുന്‍കരുതലെന്ന നിലക്ക് ആ കാഴ്ച്ച റദ്ദാക്കാനും തീരുമാനിച്ചതായി പൊലീസ് അറിയിച്ചു. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ പൊലീസ് സേനയെ രണ്ട് ദിവസം ചാവക്കാട് വിന്യസിക്കും. ചാവക്കാട് ഗുരുവായൂര്‍ തുടങ്ങിയ സമീപ പ്രദേശങ്ങളിലെ പൊലീസ് സ്റ്റേഷനുകളില്‍ ഗുണ്ടാ കേസുകളില്‍ പെട്ട് ജ്യാമത്തില്‍ ഇറങ്ങിയവര്‍ക്ക് 28, 29 തിയ്യതികളില്‍ ചാവക്കാട് സ്റ്റേഷന്‍ പരിതിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്നും എസ്.ഐ.എം.കെ.ഷാജി അറിയിച്ചു..

കുടുംബ സംഗമം നടത്തി