banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

26-01-15 Monday

മണത്തല നേര്‍ച്ച ആഘോഷങ്ങളും  കോഴിക്കുളങ്ങര ഉത്സവവും ഒരേ ദിവസം - ആഘോഷകമ്മിറ്റികള്‍ക്ക് സമയക്രമീകരണം

Posted on 26 January 2015
ചാവക്കാട് : ചരിത്ര പ്രസിദ്ധമായ മണത്തല നേര്‍ച്ചയും കോഴിക്കുളങ്ങര ഉത്സവവും അടുത്തടുത്ത ദിവസങ്ങളില്‍ ആഘോഷിക്കുന്നതിനാല്‍ സംഘര്‍ഷം ഒഴിവാക്കാനും പൊലീസ് ആഘോഷ കമ്മിറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. നേര്‍ച്ചയുടെ ആദ്യദിവസമായ 28നാണ് കോഴിക്കുളങ്ങര ഭഗവതീ ക്ഷേത്രത്തിലെ ഉത്സവം.  രണ്ടാഘോഷങ്ങളുടെയും ഭാഗമായി നടക്കുന്ന എഴുന്നള്ളിപ്പുകള്‍ ഒരേ സമയം വരുന്നതിനാല്‍ ആഘോഷകമ്മിറ്റികള്‍ക്ക് സമയക്രമീകരണം അനുവദിച്ചു. 28ന് രാത്രി 8ന് ചാവക്കാട് വിശ്വനാഥ ക്ഷേത്രത്തില്‍ മൂന്ന് താലം വരവുകള്‍ സംഗമിച്ച് ഒന്നായി മണത്തല പള്ളിക്കു മുന്നിലൂടെയാണ് ക്ഷേത്രത്തിലേക്ക് കടന്നു പോകുക. ഈ സമയം നേര്‍ച്ചയുടെ ഭാഗമായുള്ള കാഴ്ച്ചകള്‍ ദേശീയപാതയില്‍ പ്രവേശിക്കുന്നത് പൊലീസ് വിലക്കി. 750 ലേറെ വനിതകള്‍ പങ്കെടുക്കുന്ന താലം എഴുന്നള്ളിപ്പ് സുഖമമായി കടന്നുപോകുന്നതിന് നേര്‍ച്ച കമ്മിറ്റി ഭാരവാഹികളും പള്ളി കമ്മിറ്റി ഭാരവാഹികളും അവസരം ഒരുക്കേണ്ടതാണ്. ചാവക്കാടിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള എഴുന്നള്ളിപ്പുകളും ക്ഷേത്രത്തിലേക്ക് അന്നേ ദിവസം നടക്കും.  ഇതേ സമയം കാഴ്ച്ചകളും വീതികളില്‍ അണിനിരക്കുന്നതിനാല്‍ പൊലീസ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ആഘോഷകമ്മിറ്റിക്കാര്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. മത സൗഹാര്‍ദം പൂര്‍ണ്ണമായി സംരക്ഷിച്ച് ആഘോഷങ്ങള്‍  വിജയപ്രദമാക്കാന്‍ ചാവക്കാട് സി.ഐ.പി.അബ്ദുള്‍ മുനീര്‍ അഭ്യര്‍ഥിച്ചു.

കുടുംബ സംഗമം നടത്തി