Posted on 26 February 2015 ചാവക്കാട്: എടക്കഴിയൂര്‍ കടപ്പുറത്ത് കയറ്റി
വച്ചിരുന്ന ഫൈബര്‍ കാരിയര്‍ വള്ളം കത്തിനശിച്ചു. എടക്കഴിയൂര്‍ സ്വദേശി
പുളിക്കുന്നത്ത് മുജീബ് റഹ്മാന്റെ ഉടമസ്ഥതതയിലുള്ള വള്ളമാണ് കത്തിനശിച്ചത്.
പകല്‍ പന്ത്രണ്ടരയോടെയാണ് സംഭവം. മത്സ്യതൊഴിലാളികളാണ് വള്ളം കത്തുന്നത് കണ്ടത്.
തൊഴിലാളികളെത്തി തീയണച്ചുവെങ്കിലും വള്ളം പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു. തീ
പിടിക്കാനുള്ള കാരണം വ്യക്തമല്ല. |