banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

26-02-15  Thursday

ക്വാറി ക്രഷര്‍ സമരം എത്രയും വേഗം ഒത്തുതീര്‍പ്പാക്കണം -  ഗുരുവായൂര്‍ ബില്‍ഡേഴ്‌സ് ഫോറം

Posted on 26 February 2015
ഗുരുവായൂര്‍: സംസ്ഥാനത്ത് കഴിഞ്ഞ പത്ത് ദിവസത്തോളമായി നടന്നുവരുന്ന ക്വാറി ക്രഷര്‍ സമരം എത്രയും വേഗം ഒത്തുതീര്‍പ്പാക്കണമെന്ന് ഗുരുവായൂര്‍ ബില്‍ഡേഴ്‌സ് ഫോറം മുഖ്യമന്ത്രിയോടും വകുപ്പ് മന്ത്രിയോടും ആവശ്യപ്പെട്ടു. ചെറുകിട എണ്ണൂറോളം ക്രഷര്‍ യൂണിറ്റുകളും മുന്നൂറില്‍പരം വന്‍കിട ക്രഷര്‍ യൂണിറ്റുകളും സമരത്തില്‍ പങ്കെടുക്കുന്നതുകൊണ്ട് സംസ്ഥാനത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ച അവസ്ഥയാണ്. പത്ത് ദിവസം പിന്നിടുമ്പോള്‍ സമരം നിര്‍മ്മാണ മേഖലയെ മൊത്തത്തില്‍ ബാധിക്കുകയും അന്യസംസ്ഥാന തൊഴിലാളികള്‍ അവരവരുടെ നാട്ടിലേക്ക് തിരികെ പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് തൊഴിലാളികളെ ബാധിക്കുന്ന പ്രശ്‌നത്തിന് എത്രയും പെട്ടെന്ന് സര്‍ക്കാര്‍ ഇടപെട്ട് സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ബില്‍ഡേഴ്‌സ് ഫോറം ആവശ്യപ്പെട്ടു. പ്രസിഡണ്ട് പി എസ് പ്രേമാനന്ദന്‍ അധ്യക്ഷനായി. സെക്രട്ടറി പി എ  റഷീദ്, സുന്ദര്‍ഭാസ്‌കര്‍, ആര്‍ വി അബ്ദുള്‍ലത്തീഫ്, ആര്‍ വി  ഷെറീഫ്, പി ടി  ഷാജി, അനസ്‌റഹ്മാന്‍, വി എം ഗഫൂര്‍, ടി വി ഗോപി, എം സി  വിനോദ് എന്നിവര്‍ സംസാരിച്ചു.