banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

26-02-15  Thursday

മീനക്കുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട്   അറബികടലിലെറിയുക - കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ ഉപവസിക്കുന്നു

Posted on 26 February 2015
ചാവക്കാട്: മീനക്കുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട്   അറബികടലിലെറിയുക, തീരദേശവാസികള്‍ക്കെതിരായ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നയം തിരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ ദ്വിദിന ഉപവാസസമരം നടത്തുമെന്ന്  മത്സ്യതൊഴിലാളിയൂണിയന്‍ (സിഐടി യു) നേതാക്കള്‍ അറിയിച്ചു. യുപി എ സര്‍ക്കാരാണ്  മീനാകുമാരി കമ്മീഷനെ നിയമിച്ചത്. ടേം ഓഫ് റെഫറന്‍സ് നിശ്ചയിച്ചതും കോണ്‍ഗ്രസ്സ് തന്നെ എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ബി ജെ പി സര്‍ക്കാരുമാണ്  ഇരുകൂട്ടരും മത്സ്യതൊഴിലാളികളുടെ ജീവതത്തെ തകര്‍ക്കുന്ന സമീപനമാണ് സ്വീകരിച്ചത്. മത്സ്യതൊഴിലാളികള്‍ക്കെതിരായി ഇത്തരമൊരു റിപ്പോര്‍ട്ട് പടച്ചുണ്ടാക്കിയതില്‍ കോണ്‍ഗ്രസ്സും ബി ജെപിയും ഒരുപോലെ കുറ്റക്കാരാണെന്നും നേതാക്കള്‍ പറഞ്ഞു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് കൂടിയായ കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന് തീരദേശവാസികളുടെ മുഴുവന്‍ പിന്തുണയും ഉണ്ടാകണമെന്ന് യുണിയന്‍ജില്ലാ സെക്രട്ടറി പി ആര്‍ കറപ്പന്‍ അഭ്യര്‍ത്ഥിച്ചു.