banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

26-02-15 Thursday

യു കെ ജി വിദ്യാര്‍ത്ഥിയുടെ കണ്ണില്‍ പച്ചമുളക് തേച്ച അധ്യാപികക്കെതിരെ പൊലിസ് കേസ്സെടുത്തു

Posted on 26 February 2015
ചാവക്കാട്: ചാവക്കാടിനടുത്ത് സ്വകാര്യ യു പി സ്‌കൂളില്‍ യു കെ ജി വിദ്യാര്‍ത്ഥിയുടെ  കണ്ണില്‍ പച്ചമുളക് തേച്ച അധ്യാപികക്കെതിരെ ചാവക്കാട് പൊലിസ് കേസ്സെടുത്തു. കടപ്പുറം  തൊട്ടാപ്പ് അല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഇംഗ്ലീഷ് യു പി സ്‌കൂളിലെ യു കെ ജി വിദ്യാരത്ഥി ആബിദിന്റെ കണ്ണിലാണ് വൈസ് പ്രിന്‍സിപ്പാള്‍ കൂടിയായ ക്ലാസ്സ് ടീച്ചര്‍ സിനി മുളക് തേച്ചത്. ചൊവ്വാഴ്ച്ച പകല്‍ മൂന്നിനാണ് സംഭവം. ക്ലാസ്സിലെ മറ്റൊരുവിദ്യാര്‍ത്ഥിയെ വഴക്ക് പറഞ്ഞെന്നാരോപിച്ചായിരുന്നു അധ്യാപികയുടെ പീഢനം. തുടര്‍ന്ന് വീട്ടുകാര്‍ സ്‌കൂളധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ ധിക്കാരപൂര്‍വ്വമാണ് അധികൃതര്‍ പെരുമാറിയതെന്നും ആരോപണമുണ്ട്. സംഭവം സംബന്ധിച്ച് രക്ഷിതാക്കള്‍ ചാവക്കാട് പൊലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. ബാലാവകാശ കമ്മീഷന്‍, വിദ്യാഭ്യാസ വകുപ്പധികര്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.