aramana ad
15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

26-05-15 Tuesday

ബൈത്തുറഹ്മയുടെ ലക്ഷ്യം സ്നേഹവും സൌഹൃദവും - പി കെ കുഞ്ഞാലിക്കുട്ടി

25-05-15 ch centre
posted on 26 May 2015
ചാവക്കാട്: ബൈത്തുറഹ്മ പദ്ധതിയിലൂടെ മുസ്‌ലീം ലീഗ് ലക്ഷ്യം വെക്കുന്നത് സ്നേഹവും സൌഹൃദവുമാണെന്ന്  വ്യവസായ വകുപ്പു മന്ത്രി പി കെ കുഞ്ഞാലി കുട്ടി പറഞ്ഞു. നിയോജകമണ്ഡലം സി.എച്ച്. സെന്ററിന്റെ 3-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന കാരുണ്യം 2015 മണത്തല റംജു സേഠ് നഗറില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം. സമൂഹത്തിലെ ദരിദ്രര്‍ക്ക് ലീഗ് തുടക്കം കുറിച്ച പദ്ധതി ഇതര സംഘടനകള്‍ക്കും മാതൃകയായതായി അദേഹംപറഞ്ഞു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിവെച്ച ബൈത്തു റഹ്മ പദ്ധതി ജീവകാരുണ്യ രംഗത്തെ ഏറ്റവും വലിയ പദ്ധതിയായി മാറിയിരിക്കുകയാണ്. സി .എച്ച്.സെന്റര്‍ നിയോജക മണ്ഡലം ചെയര്‍മാന്‍ ഹിമാമുദ്ദീന്‍ റംജുസേഠ്, അധ്യക്ഷത വഹിച്ചു. റാഷിദ് ഖസാലി  മുഖ്യപ്രഭാഷണം നടത്തി, ഒരു കോടി രൂപ ചിലവില്‍ 10 നിര്‍ദ്ദന കുടുംബങ്ങള്‍ക്ക്  ബൈത്തുറഹ്മ (കാരുണ്യ ഭവനം) നിര്‍മ്മിച്ച് നല്‍കുന്നതിന്റെ ആദ്യപടിയായി ബൈത്തുറഹ്മ വീടുകളുടെ ശിലാസ്ഥാപനം ചടങ്ങില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. നിരവധി കുടുംബങ്ങളുടെ ജീവിതാഭിലാഷങ്ങളാണ് സി എച്ച് സെന്റര്‍ സഫലാമാക്കുന്നതെന്ന് സാദിഖലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു.
തുടര്‍ന്ന് ബിസിനസ്സ് പ്രമുഖരും ജീവകാരുണ്യ രംഗങ്ങളിലെ നിറ സാന്നിദ്ധ്യവുമായ ഇ.പി. മൂസകുട്ടിഹാജി, ഡോ. സിദ്ധീഖ് അഹമ്മദ് എന്നിവര്‍ക്കുള്ള സി.എച്ച്. പുരസ്‌കാരം കുഞ്ഞാലികുട്ടി സാഹിബ് വിതരണം ചെയ്തു. മണത്തല ഉസ്താദ് കെ എം അബ്ദുള്ള ബാഖവി, മുഹമ്മദ് ഹാജി ഒരുമനയൂര്‍, വാസുദേവന്‍ മാസ്റ്റര്‍, എ. ഹംസ ചാവക്കാട് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സേവനത്തിന്റെ ഭാഗമായി സി .എച്ച്. സെന്ററിന്റെ ആമ്പുലന്‍സ് സമര്‍പ്പണവു ചടങ്ങില്‍ നടന്നു. പെന്‍ഷന്‍ വിതരണം, മുച്ചക്ര വാഹന വിതരണം, വീല്‍ ചെയര്‍ വിതരണം, ചികിത്സാ- വിവാഹ-ഭവന നിര്‍മ്മാണ സഹായവിതരണങ്ങള്‍, ക്യാന്‍സര്‍ സ്‌കീം പ്രഖ്യാപനം, ഭവന അറ്റകുറ്റപണികള്‍ക്കുള്ള സഹായ വിതരണം എന്നിവയും നടന്നു. മുന്‍മന്ത്രി കുട്ടി അഹമ്മദ്കുട്ടി, ടി.എം. പ്രതാപന്‍ എം.എല്‍.എ, സി.എച്ച്. റഷീദ്, അഷറഫ് കോക്കൂര്‍. കെ എ ഹാറൂണ്‍ റഷീദ്,  വി.എം. മുഹമ്മദ് ഗസ്സാലി, കെ.കെ. ഹംസക്കുട്ടി, വി.കെ. ഷാഹുല്‍ ഹമീദ് ഹാജി, ആര്‍.പി.ബഷീര്‍, ആര്‍ വി. അബ്ദുള്‍ റഹീം, പി.എ. ഷാഹുല്‍ഹമീദ്, തെക്കരകത്ത് കരീം ഹാജി, എം എം സിദ്ധീഖ് എം വി ഷക്കീര്‍, എ.കെ. കരീം, ടി കെ അബ്ദുല്‍ സലാം, അലികുട്ടി മണത്തല, ഷാഫി തെക്കന്‍ ചേരി, ഷജീര്‍ പുന്ന, ലത്തീഫ് പാലയൂര്‍ ,ലിബിത അബൂബക്കര്‍, റഹീം ചാവക്കാട്, ഹനീഫ ഒരുമനയൂര്‍, പി വി ഉമ്മര്‍ കുഞ്ഞി,  പി കെ ഇസ്മായില്‍, എന്‍.കെ. ചന്ദ്രന്‍( ഒര്‍മ്മ), മീഡിയ കണ്‍വീനര്‍ റാഫി വലിയകത്ത് എന്നിവര്‍ സംബന്ധിച്ചു. .