aramana ad
15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

26-05-15 Tuesday

ഷോട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് വീടിനു തീപിടിച്ചു

posted on 26 May 2015
ചാവക്കാട്: ഒരുമനയൂര്‍ മൂന്നാം കല്ലില്‍ ഷോട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് വീടിനു തീപിടിച്ചു. റഫ്രജറേറ്ററും സ്റ്റോര്‍ റൂമും അടുക്കള ഉപകരണങ്ങളും  കത്തി നശിച്ചു. മൂന്നാം കല്ല് കറുപ്പത്ത് കുളങ്ങരകത്ത് കബീറിന്റെ വീട്ടിനുള്ളിലാണ് തീപടര്‍ന്നത്. തിങ്കളാഴ്ച്ച രാത്രി ഏഴോടെ വീട്ടുകാര്‍ ഡോക്ടറെ കാണുന്നതിന് പോയി എട്ടരപയോടെ തിരികെയെത്തി വാതില്‍ തുറന്നപ്പോള്‍ വീടിനകത്ത് പുക പടര്‍ന്നത് കാണുകയായിരുന്നു.തുടര്‍ന്ന് പരിശോധനയില്‍ റഫ്രിജറേറ്റില്‍ തീപടര്‍ന്നത് കണ്ടെത്തുകയായരുന്നു. തുടര്‍ന്ന് തീ മറ്റിടത്തേക്കും പടരുകയായിരുന്നു. സ്റ്റോര്‍ റൂമിലേക്കും അടുക്കളയിലേക്കും തീപടര്‍ന്നു. ഇതിനിടെ ഗ്യാസ് സ്റ്റൗവടക്കമുള്ളവ പുറത്തേക്ക് വലിച്ചെറിഞ്ഞതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. ഗുരുവായൂരില്‍ നിന്നും ഫയര്‍ ഫോഴ്‌സെത്തി തീ നിയന്ത്രണവിധേയമാക്കി.