aramana ad
15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

26-05-15 Tuesday

പാലയൂര്‍ മാര്‍തോമഅതിരൂപത തീര്‍ഥകേന്ദ്രത്തില്‍ ജൈവകൃഷി ആരംഭിച്ചു

posted on 26 May 2015
25-05-15 krushi palayur church
ചാവക്കാട്: പാലയൂര്‍ മാര്‍തോമഅതിരൂപത തീര്‍ഥകേന്ദ്രത്തില്‍ ജൈവകൃഷി ആരംഭിച്ചു. കുടുംബ കൂട്ടായ്മ കേന്ദ്രസമിതിയുടെ നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്. ഒരേക്കര്‍ സ്ഥലമാണ് കൃഷിയോഗ്യമാക്കുന്നത്. നേന്ത്രവാഴ, കൊള്ളി, പയര്‍,കയ്പ്പയ്ക്ക, വെണ്ടക്ക, ചോളം, മത്തങ്ങ, കുബളങ്ങ, ചേന തുടങ്ങി സമ്മിശ്ര വിളകളാണ് കൃഷി ചെയ്യുന്നത്. പുര്‍ണമായും ജൈവ വളം ഉപയോഗിച്ചാണ് കൃഷി. ഉല്‍പ്പന്നങ്ങള്‍ ഇടവകക്കാര്‍ക്കു തന്നെ മിതമായ വിലയ്ക്ക് വിതരണംചെയ്യും.
ഉദ്ഘാടനം തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ.ജോണ്‍ അയ്യങ്കാനയില്‍ വാഴതൈ നട്ടുകൊണ്ട് നിര്‍വഹിച്ചു. കുടുംബകൂട്ടായ്മ കേന്ദ്രസമിതി കണ്‍വീനര്‍ ജോസ്‌പോള്‍ ചക്രമാക്കില്‍ അധ്യക്ഷത വഹിച്ചു. സഹ വികാരി ഫാ.റിന്‍ജോ ഓലപുരയ്ക്കല്‍, കൃഷികമ്മിറ്റി കണ്‍വീനര്‍ ടി എഫ് ജോണ്‍, സെക്രട്ടറി ഇ എം ബാബു, ട്രസ്റ്റിമാരായ  ജോസ് വടുക്കൂട്ട്, സി എം ജസ്റ്റിന്‍ ബാബു, സി ഡി ഫ്രാന്‍സീസ്, സീ ജി ജെയ്‌സണ്‍, കമ്മിറ്റിയംഗങ്ങളായ ജോസ് സി വര്‍ഗീസ്, ഇ ടി ജോസ്, ഇ എഫ് ആന്റണി, പി ജെ തോമസ്, ഇ ടി റാഫി, സി ഒ സൈമണ്‍, എം ഏല്‍ ആന്റോ, സജി ജോണ്‍, സി എഫ് പോള്‍ ജോയ്‌സി ആന്റണി, ലിറ്റിജേക്കബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
.