banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

26-07-14 Saturday

വാവുദിനത്തില്‍ ബലിയിടാന്‍ പോവുകയായിരുന്ന ക്ഷേത്രഭരണസമിയംഗം ബൈക്കിടിച്ച് മരിച്ചു

posted on  26 July 2014
26-07-14 ACCIDENT DEATH SHREEDHARN 68ചാവക്കാട്‌: കര്‍ക്കിടക വാവുബലി ചടങ്ങില്‍ പങ്കെടുക്കുവാനും ഭക്തരെ സഹായിക്കുവാനും പോവുകയായിരുന്ന മണത്തല വിശ്വനാഥക്ഷേത്ര ഭരണസമിയംഗം  ബൈക്കിടിച്ച് മരിച്ചു. റിട്ടയേര്‍ഡ്‌ എയര്‍ഫോഴ്സ്‌ ഉദ്യോഗസ്ഥന്‍ തിരുവത്ര അയിനിപ്പുള്ളി സ്വദേശി നേടിയെടത്ത് ശ്രീധര‍(68 )നാണ് മരിച്ചത്‌. ശനിയാഴ്ച പുലര്‍ച്ച 3.30നു മണത്തല വിശ്വനാഥക്ഷേത്രത്തിനു സമീപം ദേശീയപാതയിലാണ് അപകടം. കര്‍ക്കിടവാവ്  ബലിതര്‍പ്പണ ചടങ്ങിനു മണത്തല വിശ്വനാഥക്ഷേത്രത്തിലേക്ക്‌ സുഹൃത്തുക്കളോടൊപ്പം റോഡരികിലൂടെ നടന്നു പോവുകയായിരുന്ന ശ്രീധരനെ ചാവക്കാട്‌ ഭാഗത്ത്‌ നിന്നും  വന്ന ബൈക്ക്‌ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ബൈക്ക്‌ നിറുത്താതെ പോയി. സമീപത്തുണ്ടായിരുന്ന ഹൈവേ ട്രാഫിക്‌ പൊലീസിന്റെ സഹായത്തോടെ മുതുവട്ടൂര്‍ രാജാ ആശുപത്രിയിലും പിന്നീട് തൃശൂര്‍ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാവിലെ ആറരയോടെ മരണം സംഭവിക്കുകയായിരുന്നു. ശവസംസ്കാരം ഞായറാഴ്ച്ച രാവിലെ പത്തുമണിക്ക് ചാവക്കാട്‌ നഗരസഭാ ശ്മശാനത്തില്‍. ഭാര്യ: സുമതി. മക്കള്‍: മിലി, പരേതനായ സുധീഷ്‌. മരുമകന്‍: റിഷി.