15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

26-07-2015 Sunday

ആശുപത്രികള്‍ തട്ടിപ്പുകേന്ദ്രങ്ങളായി മാറി - കെ ജെ യേശുദാസ്

posted on 26 July 2015
25-07-15 YESUDAS ADARIKKUNNU
വടക്കേകാട്. നാട്ടിലെ പല ആശുപത്രികളും തട്ടിപ്പുകേന്ദ്രങ്ങളായി മാറിയെന്നും  ഡോക്ടര്‍മാര്‍ അതിന്റെ അമരക്കാരുമായിരിക്കുകയാണെന്ന് ഡോ.കെ ജെ യേശുദാസ് . വടക്കേക്കാട് അഞ്ഞൂരില്‍ നാട്ടുവൈദ്യ-പാരമ്പര്യ ചികില്‍സാ വിദഗ്ദന്‍ ചേര്‍ത്തല മോഹനന്‍ വൈദ്യരെ ആദരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐസിയുവില്‍ ശവത്തെ സ്‌കാന്‍ ചെയ്തും, ഇഞ്ചക്ഷന്‍ എടുത്തും നമ്മെ പറ്റിക്കുകയാണ് അവര്‍. അനായാസേന മരണം എന്ന ഭാഗ്യം ലഭിക്കാന്‍ നാം പ്രകൃതിയിലേക്ക് മടങ്ങേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 75-ാം വയസിലും തനിക്ക് പാടാന്‍ കഴിയുന്നത് ജീവിതചര്യകൊണ്ടാണ്. വരുമാനമില്ലാത്തതിനാല്‍ സ്‌കൂള്‍ ആശുപത്രിയാക്കാന്‍ ഇറങ്ങിയവര്‍ നമുക്കിടയില്‍ ഉണ്ട്. കാരണം കൊള്ളലാഭം തന്നെ. മനസ്സിലെ വേദനകൊണ്ടാണ് ഇത്രയും പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. തൊഴിയൂര്‍ നമാസ് ഓഡിറ്റോറിയത്തില്‍ നടന്ന ആദര സമ്മേളനം  കെ വി അബ്ദുല്‍ഖാദര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മനാഫ് പുന്നയൂര്‍ അധ്യക്ഷനായി. നടന്‍ ശിവജി ഗുരുവായൂര്‍, മൈമൂന, ബെന്നി ജോസഫ്, ഖാദര്‍ ഡിം ബ്രൈറ്റ്, സജിത്ത് എന്നിവര്‍ സംസാരിച്ചു . മോഹനന്‍ വൈദ്യരുടെ പ്രഭാഷണവും, രോഗി പരിശോധനയും ഉണ്ടായി. .

hawa ad walk