15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

26-07-15 Sunday

നിര്‍മ്മാണത്തിലിരിക്കുന്ന ഇരുനില കെട്ടിടം ഇടിഞ്ഞു വീണു

posted on 26 July 2015
25-07-15 Akalad house
പുന്നയൂര്‍: നിര്‍മ്മാണത്തിലിരിക്കുന്ന ഇരുനില കെട്ടിടത്തിന്റെ കോണ്‍ക്രീറ്റും ചുവരും ഇടിഞ്ഞു വീണു.
അകലാട് അഞ്ചാംകല്ല് രാജാ ബീച്ച് റോഡില്‍ പെരുമ്പുള്ളി അബ്ദുല്‍ ഖാദറിന്റെ വീടിന്റെ ചുവരും ഗ്രൗണ്ട് ഫ്‌ളോര്‍ നിര്‍മ്മിച്ച വാര്‍പ്പുമാണ് തകര്‍ന്ന് വീണത്. ശനിയാഴ്ച്ച രാവിലെ എട്ടോടെയാണ് സംഭവം. 2000ഓളം ചതുരശ്ര അടിയില്‍ പണിയുന്ന വീടിന്റെ പിന്‍ഭാഗമാണ് തകര്‍ന്നത്. ഇരുനില കെട്ടിടത്തിന്റെ രണ്ടാം നിലയിലെ പടവ് പണി കഴിഞ്ഞെങ്കിലും മേല്‍ഭഗത്തെ വാര്‍പ്പ് ആരംഭിച്ചിട്ടില്ല. പടവിനു മുകളില്‍ നിര്‍മ്മിച്ച കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നിട്ടുണ്ട്. ഉടമ അബ്ദുല്‍ ഖാദര്‍ സൗദി അറേബ്യയിലാണ്. കരാറു നല്‍കിയാണ് പണി ആരംഭിച്ചത്. പെരുന്നാള്‍ അവധിയായതിനാല്‍ പണി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. വലിയ കോണ്‍ക്രീറ്റിന്റെ ഭാരം താങ്ങാന്‍ താഴെ ആവശ്യമായ തൂണുകള്‍ നിര്‍മ്മിച്ചിട്ടില്ല, നിര്‍മ്മാണത്തിന്റെ അപാകതയാണ് വീടിന്റെ തകര്‍ച്ചക്ക് കാരണമെന്ന് ആക്ഷേപമുണ്ട്..

hawa ad walk