15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

26-07-2015 Sunday

വികസനവിഷയങ്ങളില്‍ രാഷ്ട്രീയത്തിനതീതമായി ഒന്നിക്കണം - സി.എന്‍ ബാലകൃഷ്ണന്‍

posted on  26 July 2015
25-07-15 busstand inaguration
ചാവക്കാട് : ജനകീയ വികസനവിഷയങ്ങളില്‍ രാഷ്ട്രീയത്തിനതീതമായി എല്ലാവരും ഒന്നിക്കണമെന്ന് സഹകരണ ഖാദി വകുപ്പ് മന്ത്രി സി .എന്‍ ബാലകൃഷ്ണന്‍. ചാവക്കാട് നഗരസഭ നിര്‍മ്മിച്ച കെ.പി വത്സലന്‍ സ്മാരക ബസ്സ് ടെര്‍മിനലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി . കെ.വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ അധ്യക്ഷനായി. മുന്‍ നഗരസഭാ ചെയര്‍മാന്‍ കെ.പി വത്സലന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി കെ .പി വത്സലന്‍ സ്മാരക ബസ്സ്  ടെര്‍മിനല്‍ എന്ന് നാമകരണം ചെയ്തിരിക്കുന്ന ടെര്‍മിനല്‍ ഒരു കോടി രൂപ ചെലവഴിച്ചാണ് യാഥാര്‍ത്ഥ്യമാക്കിയത്. ചാവക്കാട് നഗരസഭ 2014-15 ലെ വികസന ഫണ്ടില്‍ നിന്നും 65,57,000 രൂപയും13,14 ,15 ധനകാര്യകമ്മീഷന്‍ ഫണ്ടില്‍ നിന്നും 27,23,000 രൂപയും ബാക്കി തുക ലോകബാങ്ക് ഫണ്ടില്‍ നിന്നുമുള്ള സാമ്പത്തികസഹായവുമാണ് പദ്ധതി പൂര്‍ത്തീകരിക്കാന്‍ ഉപയോഗപ്പെടുത്തിയത്. മൂന്നേക്കര്‍ സ്ഥലത്ത് സ്ഥിതിചെയുന്ന ബസ് സ്റ്റാന്‍ഡില്‍ സംസ്ഥാനത്തിന്റെ വിവിധപ്രദേശങ്ങളിലേക്ക് 215 സ്വകാര്യ ബസ്സുകളും നിരവധി കെ.എസ്.ആര്‍.ടി.സി യും സര്‍വീസ് നടത്തുന്നു. ഒരേ സമയം 10 ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യത്തോടെയാണ് ടെര്‍മിനല്‍ പണികഴിപ്പിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് ബസ് കാത്തിരിക്കുന്നതിനായി ഇരിപ്പിടങ്ങള്‍  ഒരുക്കുന്നതിനും പരസ്യം പതിക്കുന്നതിനുമായി 6.5 ലക്ഷം രൂപയ്ക്ക് 6 വര്‍ഷത്തേക്ക് കാജാ ഗ്രൂപ്പിന് ലേലത്തിലൂടെ അനുമതി നല്‍കിയിട്ടുണ്ട്. മുനിസിപ്പല്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ.കെ മനോജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.വി സുരേഷ് കുമാര്‍, കെ.കെ സൂധീരന്‍, എം.ബി രാജലക്ഷമി, ബുഷറ ലത്തീഫ്, ഫാത്തിമ്മ ഫനീഫ, മുന്‍ ചെയര്‍മാന്‍ എം.ആര്‍ രാധാക്യഷ്ണന്‍, കെ.കെ കാര്‍ത്ത്യായനി, തഹസില്‍ദാര്‍ മുഹമ്മദ് റഫീക്ക്, എന്‍.കെ അക്ബര്‍, അഡ്വ പി മുഹമ്മദ് ബഷീര്‍, കെ.എസ് അനില്‍ കുമാര്‍, ആര്‍.വി അബ്ദുള്‍ റഹീം, തോമസ് ചിറമ്മല്‍, ഇ.പി സുരേഷ് കുമാര്‍, ലാസര്‍ പേരകം, പി.കെ സെയ്താലിക്കുട്ടി, ഉസ്മാന്‍, പി.കെ അബ്ദുള്‍ കലാം, ആന്റോ ഫ്രാന്‍സിസ്, ടി.എ ലത്തീഫ്, പ്രീജ ദേവദാസ്, കെ.എം അലക്‌സാണ്ടര്‍, എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ നഗരസഭ അധ്യക്ഷ എ.കെ സതീരത്‌നം സ്വാഗതവും മുനിസിപ്പല്‍ സെക്രട്ടറി കെ.ജി രവീന്ദ്രന്‍ നന്ദിയും പറഞ്ഞു..

hawa ad walk