15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

26-08-2015 Wednesday

യുവാവിന്റെ ആത്മഹത്യക്കു പിന്നില്‍ ബ്‌ളേഡ് മാഫിയയുടെ ഭീഷണി

Posted on: 26 August 2015
blade_mafiaചാവക്കാട് : യുവാവിന്റെ ആത്മഹത്യ ബ്‌ളേഡ് മാഫിയയുടെ ഭീഷണി മൂലമെന്ന് ഭാര്യയുടെ പരാതി.  മാട്ടുമ്മല്‍ പരേതനായ പഴങ്കണ്ടത്തില്‍ അബ്ദുള്ളക്കുട്ടിയുടെ മകന്‍ ഹാരിസ് (32) നെ തിങ്കളാഴ് രാവിലെയാണ് വീടിനു സമീപത്തെ മാവില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. യുവാവിന്റെ ആത്മഹത്യക്ക്‌ പിന്നില്‍ ബ്ലേഡ്‌ മാഫിയയുടെ ഭീഷണിയാണെന്ന് കാണിച്ച് ഭാര്യ സജന ചാവക്കാട്‌ സി ഐ ക്ക് പരാതി നല്‍കി.തന്റെ ഭര്‍ത്താവിന് ആത്മഹ്യചെയ്യാനുള്ള കാരണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ ഒരു യുവാവ്‌ നിരന്തരമായി ഫോണില്‍ വിളിച്ച് ഹാരിസിനെ ശല്ല്യം ചെയ്തിരുന്നതായും പരാതിയില്‍ പറയുന്നു. ഒരുലക്ഷത്തി അറുപതിനായിരം രൂപ ഹാരിസ് തരാനുണ്ടന്നും ലഭിച്ചില്ലെങ്കില്‍ ഹാരിസിനെ അപായപ്പെടുത്തുമെന്നും യുവാവ് വീട്ടില്‍ വന്ന് ഭീഷണിപെടുത്തിയതായി മാതാവ് സുഹറയും, ഭാര്യ സജനയും സി ഐ ക്ക് കൊടുത്ത പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.  മറ്റൊരാള്‍ വാങ്ങിയ പണത്തിനു ഹാരിസ്‌ ജാമ്യക്കാരനായിരുന്നെന്നും പണം വാങ്ങിയ ആള്‍ മുങ്ങിയതോടെ ബ്ലേഡ്‌ മാഫിയ നിരന്തരം ഹാരിസിനെ ശല്ല്യം ചെയ്യുകയായിരുന്നു.  മണത്തലയില്‍ തേര്‍ളീ ഡ്രൈവിംങ്ങ് സ്‌കൂളില്‍ അധ്യാപകനായിരുന്ന ഹാരിസിനെ കുറിച്ച് സ്‌കൂള്‍ ഉടമക്കും, വിദ്യാര്‍ത്ഥികള്‍ക്കും, നാട്ടുകാര്‍ക്കും ഹാരിസിന്റെ ആത്മഹത്യ ഉള്‍കൊള്ളാനായിട്ടില്ല. 
പരാതിയിന്മേല്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചു.