banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

26-10-2014 Sunday

യുഡിഎഫ് സര്‍ക്കാരിനെ ജനകീയ വിചാരണ ചെയ്യേണ്ട സമയമായി

മന്ത്രിമാരുടെ മുഖം പത്രങ്ങളില്‍ അച്ചടിച്ചുവരാന്‍ വേണ്ടി മാത്രം പദ്ധതികള്‍ ആവിഷ്‌കരിച്ചു; ഖജനാവില്‍ നിന്ന് കൊള്ളയടിച്ചത് കോടികള്‍: പി പി സുനീര്‍

posted on 26 October  2014
ഗുരുവായൂര്‍: മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മുഖം പത്രങ്ങളില്‍ അച്ചടിച്ചുവരാന്‍ വേണ്ടി മാത്രമാണ് കേരള സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചതെന്നും അതിലൂടെ പൊതുഖജനാവ് യുഡിഎഫ് സര്‍ക്കാര്‍ കൊള്ളയടിച്ചുവെന്നും സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി പി പി സുനീര്‍ പറഞ്ഞു. കോട്ടപ്പടിയില്‍ സിപിഐ പൂക്കോട് ലോക്കല്‍ സമ്മേളനം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ബാദ്ധ്യത വരുത്തിവെച്ചിട്ടുള്ളത്. ഇടതു സര്‍ക്കാര്‍ ഭരണം വിടുമ്പോള്‍ കോടികള്‍ ബാക്കിവെച്ചാണ് പോന്നത്. പെന്‍ഷനുകളും, ശമ്പളവും, കരാറുകാര്‍ക്ക് നല്‍കാനുള്ള പണവുമൊന്നും ബാക്കിവെച്ചിരുന്നില്ല. ഇന്ന് സംസ്ഥാന ഖജനാവിന്റെ സ്ഥിതിയെന്താണെന്ന് എല്ലാവര്‍ക്കുമറിയാം. മന്ത്രിമന്ദിരം മോടിപിടിപ്പിക്കുവാനും വിദേശയാത്രനടത്താനും കോടികളാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ചിലവഴിക്കുന്നത്. യുഡിഎഫ് മന്ത്രിമാര്‍ ഉപയോഗിക്കുന്നത് കോടികള്‍ വിലമതിക്കുന്ന കാറുകളാണ്. ഇവര്‍ക്ക് ധൂര്‍ത്തടിക്കാനായാണ് നികുതികളുടെ പേരില്‍ ജനങ്ങളെ പിഴിയുന്നത്. വീട്ടില്‍ സൗകര്യമില്ലാത്തതിനാല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് മക്കളുടെ വിവാഹം നടത്തുന്നവനും നികുതി കൊടുക്കേണ്ട അവസ്ഥയാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പാല്‍ , വൈദ്യുതി തുടങ്ങി അവശ്യവസ്തുക്കളുടെ നികുതി എത്രതവണ കൂട്ടിയെന്ന് ജനങ്ങള്‍ പരിശോധിക്കണം. സ്‌ക്കൂള്‍ ഫീസും, ആശുപത്രി ഫീസും വരെ യുഡിഎഫ് വര്‍ദ്ധിപ്പിച്ചു. എന്തിനധികം അച്ഛന് പരമ്പരയായി കിട്ടിയ സ്വത്ത് മക്കള്‍ക്ക് നല്‍കുന്നതിനുപോലും കഴിയാത്ത അവസ്ഥയില്‍ സംസ്ഥാനത്തെ എത്തിച്ചിരിക്കുകയാണന്നും അതിനാല്‍ യുഡിഎഫ് സര്‍ക്കാരിനെ ജനകീയ വിചാരണ ചെയ്യേണ്ട സമയമായി എന്നും സുനീര്‍ ഓര്‍മിപ്പിച്ചു. കെ കെ ജ്യോതിരാജ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ കെ സുധീരന്‍, സെക്രട്ടേറിയേറ്റ് അംഗങ്ങളായ സി വി ശ്രീനിവാസന്‍, കെ രമേശന്‍, നഗരസഭ കൗണ്‍സിലര്‍ രമണീ പ്രംനാഥ്, ലോക്കല്‍ സെക്രട്ടറി എം എം സുനില്‍കുമാര്‍, ടി കെ രാജീവ് ലോക്കല്‍ സമ്മേളനത്തിനു മുന്നോടിയായി നടന്ന പൊതുയോഗം തമ്പുരാന്‍പടിയില്‍ നിന്ന് പ്രകടനത്തോടെ ആരംഭിച്ചു.
.