banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

26-10-2014 Sunday

എസ് ഇ യു തൃശൂര്‍ ജില്ലാ സമ്മേളനം ശ്രദ്ധേയമായി

posted on 26 October 2014
25-10-14 ibrahimkunjiചാവക്കാട്‌: സ്‌റ്റേറ്റ് എംപ്ലോയീസ്‌  യൂണിയന്‍ (എസ് ഇ യു) തൃശൂര്‍ ജില്ലാ സമ്മേളനം പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹീം കുഞ്ഞ് ഉദ്ഘാടനം ചെയ്തു. ചാവക്കാട് വ്യാപാരി ഹാളില്‍ നടന്ന സമ്മേളനത്തില്‍  എസ് ഇ യു ജില്ലാ പ്രസിഡന്റ് പി ഐ അബ്ദുള്ള ബാബു അധ്യക്ഷത വഹിച്ചു. പി.എ.മാധവന്‍ എം.എല്‍.എ, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് സി.എച്ച്. റഷീദ്, ജില്ലാ ജനറല്‍ സെക്രട്ടറി ഇ .പി.കമറുദ്ദീന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ലീഗ് നേതാക്കളായ വി.കെ.മുഹമ്മദ്, പി.കെ.ഷാഹുല്‍ ഹമീദ്, ആര്‍.വി.അബ്ദുറഹീം, വി .കെ.ഷാഹുഹാജി, സി.എ.മുഹമ്മദ് റഷീദ്, ഹാറൂണ്‍ റഷീദ്, എസ്.ടി.ഒ സംസ്ഥാന സെക്രട്ടറി പി.എ.ഷാഹുല്‍ ഹമീദ് , പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി ജലീല്‍ വലിയകത്ത്, എന്നിവര്‍ പ്രസംഗിച്ചു. എസ്.ഇ.യു.ജില്ലാ സെക്രട്ടറി ടി.എം.ഷൗക്കത്തലി സ്വാഗതവും ജില്ലാ ട്രഷറര്‍ വി.എം.ഹുസൈന്‍ നന്ദിയും പറഞ്ഞു. മികച്ച സെന്‍സ് പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രപതിയുടെ വെള്ളിമെടല്‍ നേടിയ വി.എം .ഹുസൈനേയും സര്‍ക്കാര്‍ ജീവനക്കാരുടെ സംസ്ഥാന കായിക മേളയില്‍ നീന്തല്‍ മത്സരത്തില്‍ വിജയിയായ മുഹമ്മദ് സിദ്ധീഖിനും മന്ത്രി ഉപഹാരം നല്‍കി ആദരിച്ചു. സംരക്ഷിക്കപ്പെടേണ്ട സിവില്‍ സര്‍വ്വീസ് എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍. സംസ്ഥാന പ്രസിഡന്റ് നസീം ഹരിപ്പാട് ഉദ്ഘാടനം ചെയ്തു.എസ്.ഇ.യു സംസ്ഥാന ജന.സെക്രട്ടറി എ.എം.അബൂബക്കര്‍ വിഷയാവതരണം നടത്തി. റിട്ടേ.എ.ഡി.എം.എ.കെ.വാസുദേവന്‍ മുഖ്യ പ്രഭാഷണം നടത്തി.  എ കെ അബ്ദുല്‍ കരീം ഹനീഫ് ചാവക്കാട് ജില്ലാ വൈസ് പ്രസിഡന്റ് ഭീരു പി.മുഹമ്മദ് കെ. കെ അലിമോന്‍ പി എ ഷൈലജ    എന്നിവര്‍ സംബന്ധിച്ചു. സൗഹൃദ സംഗമം ഡി.സി.സി.ട്രഷറര്‍ പി.കെ.അബൂബക്കര്‍ഹാജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ഹംസ മന്ദലംകുന്ന് അധ്യക്ഷനായി. അബ്ദുല്‍ അനീസ് കെ എസ് പ്രേംജിത്ത് എം എ സാദിഖ് മാസ്റ്റര്‍ മുഹമ്മദ് മാസ്റ്റര്‍ എം മുഹമ്മദ് മുസാദിഖ്, മുഹമ്മദ് സിദ്ധീഖ്, കെ ജെ ബാബു, എന്നിവര്‍ പ്രസംഗിച്ചു. സംഘടാ സെഷന്‍ മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് സി.എച്ച്.റഷീദ് ഉദ്ഘാടനം ചെയ്തു. അഡ്വ: വി എം മുഹമ്മദ് ഗസാലി മുഖ്യാഥിതിയായിരുന്നു .പി .കെ.രാമദാസ് അധ്യക്ഷനായി. ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു.