banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

27-02-15 Friday

എടക്കഴിയൂര്‍ ബീച്ചില്‍ കടലാമ മുട്ടയിട്ടു

posted on 27 February 2015
26-02-15 kadalaama
ചാവക്കാട്: എടക്കഴിയൂര്‍ ബീച്ചില്‍ കടലാമ മുട്ടയിട്ടു.  ഗ്രീന്‍ ഹാബിറ്റാറ്റ്‌ പ്രവര്‍ത്തകര്‍ വലകെട്ടി മുട്ടകള്‍ സുരക്ഷിതമാക്കി. 112 മുട്ടകളാണ് കൂട്ടിലുള്ളത്. കടലേറ്റത്തില്‍ വെള്ളം കയറാത്ത  പഞ്ചാരമണലിലാണ് കൂടൊരുക്കിയത്. സാധാരണയായി നവംബര്‍ അവസാന വാരത്തോടെയാണ് ഇവിടെ ഒലീവ് റിഡ്‌ലി വിഭാഗത്തില്‍ പെട്ട കടലാമകള്‍ കൂടൊരുക്കാന്‍ എത്താറുള്ളത്. ഇത്തവണ ആകെ മൂന്നു കൂടുകള്‍ മാത്രമേ കടലാമ സംരക്ഷണ പ്രവര്‍ത്തകര്‍ക്ക് കണ്ടെത്താനായുള്ളൂ. രണ്ടെണ്ണം കുറുക്കനും തെരുവുനായ്ക്കളും തകര്‍ത്ത നിലയിലായിരുന്നു.
കഴിഞ്ഞ മൂന്നു മാസത്തിലേറെയായി ഗ്രീന്‍ ഹാബിറ്റാറ്റും കടലാമ സംരക്ഷണ ക്ലബ്ബുകാരും കടപ്പുറത്തെ കൂരിരുട്ടില്‍ കാവലിരിക്കുകയായിരുന്നു. കടപ്പുറത്ത് സ്ഥാപിച്ച് ഹൈമാസ്റ്റ് ലൈറ്റുകളുടെയും ആള്‍ത്തിരക്കും മൂലം കടലാമകളുടെ വരവ് കുറഞ്ഞിട്ടുണ്ടെന്ന് ഗ്രീന്‍ ഹാബിറ്റാറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍.ജെ. ജെയിംസ് പറഞ്ഞു.
കടലാമക്കൂടിന് കാവലിരിക്കാന്‍ ഗ്രീന്‍ ഹാബിറ്റാറ്റ് പ്രവര്‍ത്തകരും എടക്കഴിയൂര്‍ സാഗര്‍ ഗ്രൂപ്പ് പ്രവര്‍ത്തകരും സലീം ഐഫോകസിന്റെ നേതൃത്വത്തില്‍ കടലാമ സംരക്ഷണ സമിതി രൂപവത്കരിച്ചിട്ടുണ്ട്. റസാക്ക് കാനപറമ്പത്ത്, അലിമോന്‍ മാലിക്കുളം, ഹമീദ് പുറത്ത് താഹിര്‍, ഫാരിസ് , ഷാഫി, ഷാജി, ജുനൈസ്, മുബാറക് എന്നിവരുടെ നേതൃത്വത്തിലാണ് ഹാച്ചറിക്ക് ചുറ്റം വലകള്‍ കെട്ടി സുരക്ഷയൊരുക്കിയത്‌.