banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

27-022015 Friday

മാര്‍ച്ചും ധര്‍ണ്ണയും നടത്തി

posted on 27 February 2015
ചാവക്കാട് : തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും സംരക്ഷണം നല്‍കുന്ന നിലപാടുകളുമായി മുന്നോട്ട് പോകേണ്ട കേന്ദ്രസര്‍ക്കാര്‍ കോ-ഓപ്പറേറ്റ് ഭീമന്മാരെ അനുകൂലിക്കുന്നത് രാജ്യത്തിന് ആപത്താണെന്ന് ബി.എം.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.വി. ശങ്കരനാരായണന്‍ പറഞ്ഞു. ചാവക്കാട് പോസ്റ്റോഫീസിലേക്ക് സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൃഷിഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ്, ഇന്‍ഷുറന്‍സ് ഓഹരി വില്പന ഓര്‍ഡിനന്‍സ് തുടങ്ങിയവ പിന്‍വലിക്കുക, തൊഴില്‍ നിയമ ഭേദഗതികള്‍ പിന്‍വലിക്കുക, കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച പത്തിന അവകാശ പത്രിക നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ട്രേഡ് യൂണിയന്‍ സംഘടനകള്‍ അഖിലേന്ത്യാ വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ചാവക്കാട് റവന്യൂ താലൂക്ക് കേന്ദ്രീകരിച്ച് ചാവക്കാട് പോസ്റ്റോഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്.
എസ്.ടി.യു. ജില്ലാ പ്രസിഡന്റ് പി.എ. ഷാഹുല്‍ ഹമീദ് അധ്യക്ഷനായി. സി.കെ. വിജയന്‍, എം.എസ്. ശിവദാസ്, എ.എച്ച്. അക്ബര്‍, പി.കെ. കൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍, ജയരാജ് ആചാരി, സേതു തിരുവെങ്കിടം, സുഭാഷ് മണ്ണാരത്ത്, കെ.വി. നവാസ്, ടി.ടി. ശിവദാസ്, സി.എസ്. നാരായണന്‍, കെ.വി. ശ്രീനിവാസന്‍, വി.വി. രാധാകൃഷ്ണന്‍, കെ.എ. ജയതിലകന്‍, രമേശ്, ദിനമണി എന്നിവര്‍ പ്രസംഗിച്ചു.