banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

27-02-15 Friday

മുനയ്ക്കക്കടവ് കോളനിയില്‍ അര്‍ദ്ധരാത്രിയില്‍ വീട് കത്തിനശിച്ചു

posted on  27 February 2015
26-02-15 chavakkad kadappuram veed kathi nashichu
ചാവക്കാട്: കടപ്പുറം മുനയ്ക്കക്കടവ് കോളനിയില്‍ അര്‍ദ്ധരാത്രിയില്‍ വീട് കത്തിനശിച്ചു. കറുത്ത വീട്ടില്‍ പരേതനായ മോനുട്ടിയുടെ ഭാര്യ ബീവാത്തുവിന്റെ ഓലമേഞ്ഞ വീടാണ് വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നിന് കത്തിനശിച്ചത്. വീട്ടുപകരണങ്ങളും മറ്റു വിലപ്പെട്ട രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും കത്തിനശിച്ചു. മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
ഗുരുവായൂരില്‍നിന്നെത്തിയ അഗ്നിശമന സേനാ അംഗങ്ങളും നാട്ടുകാരും അയല്‍ വാസികളും ചേര്‍ന്ന് തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകട കാരണം എന്തെന്ന് അറിവായിട്ടില്ല. ചാവക്കാട് എസ്‌ഐ എം.കെ. ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചാവക്കാട് തഹസില്‍ദാര്‍ വി.എ. മുഹമ്മദ് റഫീക്കിന്റെ നേതൃത്വത്തിലുള്ള റവന്യൂ അധികൃതരും സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.