aramana ad
15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

27-05-2015  Wednesday

ഓട്ടോ ഡ്രൈവേഴ്സ് സഹായസംഘം എട്ടാം വാര്‍ഷികവും കുടുംബ സംഗമവും

Posted on  27 May 2015
26-05-15 Auto sahaya sangham varshiikam
ചാവക്കാട്‌: ഓട്ടോ ഡ്രൈവേഴ്സ് സഹായസംഘം എട്ടാം വാര്‍ഷികവും കുടുംബ സംഗമവും ബ്ലാങ്ങാട് ജുമേറ പാര്‍ക്കില്‍ നടന്നു. ഗീതാ ഗോപി എം എല്‍ എ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്‍റ് എം എസ് ശിവദാസ്‌ അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പി കെ കെ രവീന്ദ്രന്‍ മുഖ്യാതിഥിയായി. ധനസഹായ വിതരണം ജില്ലാ പഞ്ചായത്ത് വൈസ്‌ പ്രസിഡന്‍റ് ലീലാ സുബ്രഹ്മണ്യന്‍ നിര്‍വഹിച്ചു. എസ് എസ് എല്‍ സി അവാര്‍ഡ്‌ ദാനം സാഹിത്യകാരന്‍ രാധാകൃഷ്ണന്‍ കാക്കശ്ശേരിയും പഠനോപകരണ വിതരണം കടപ്പുറം പഞ്ചായത്ത് പ്രസിഡന്‍റ് റംല അഷറഫും നിര്‍വഹിച്ചു.
തുടര്‍ന്ന് ഗുരുവായൂര്‍ ആര്‍ ടി ഒ അശോക്‌ കുമാറിന്റെ നേതൃത്വത്തില്‍ ട്രാഫിക്‌ ബോധവല്‍ക്കരണ ക്ലാസ്‌ നടന്നു.
കെ വി മുഹമ്മദ്‌, കെ ആര്‍ രമേശ്‌, എ കെ അലി, കെ കെ വേണു, കെ എ ജയതിലകന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായി..