aramana ad
15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

27-05-15 Wednesday

എം എസ് സിക്ക്  ഒന്നാം റാങ്ക്
ചാവക്കാടിന്റെ അഭിമാനമായി ശിസുമ

Posted on: 27 May 2015
26-05-15 shisumaചാവക്കാട്‌: കുസാറ്റ്‌ എം എസ് സി സ്റ്റാടിസ്ടിക്സില്‍ ഒന്നാം റാങ്ക് ചാവക്കാട്‌ സ്വദേശിയായ വിദ്യാര്‍ഥിനിക്ക്. ചാവക്കാട്‌ വഞ്ചിക്കടവ് മണ്ടകത്തിങ്കല്‍ ശിവദാസന്‍ സുജ ദമ്പതികളുടെ മകള്‍ ശിസുമയാണ് ഉന്നത വിജയം കരസ്ഥമാക്കി നാടിന്റെ അഭിമാനമായത്. കളമശ്ശേരി കൊച്ചിന്‍ യൂനിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ്‌ ടെക്നോളജി വിദ്യാര്‍ഥിയായ ശിസുമ ഉയര്‍ന്ന മാര്‍ക്കൊടെയാണ് പ്ലസ്ടു, ഡിഗ്രി എന്നിവ പാസായത്. ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്കൂളിലും, ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലുമായിരുന്നു പഠനം.
പിതാവ്‌ ശിവദാസന്‍ യു എ യിലാണ് ജോലിചെയ്യുന്നത്. ഇവരുടെ മൂന്നു പെണ്‍മക്കളില്‍ രണ്ടാമത്തെ മകളാണ് ശിസുമ. റാങ്ക് ലഭിച്ച വിവരമറിഞ്ഞ് കുടുംബാംഗങ്ങളും നാട്ടുകാരും ശിസുമയെ അഭിനന്ദിക്കാനെത്തി. മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും മറ്റും മണ്ടകത്തിങ്കല്‍ കുടുംബം ആഘോഷത്തിലാണ്.
26-05-15 sweets shisuma

റാങ്ക് ജേതാവ്‌ ശിസുമക്ക് അമ്മ സുജ മധുരം നല്‍കുന്നു

< <