15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

27-06-15 Saturday

ലോറിയുടെ ടയര്‍ മാറ്റുന്നതിനിടയില്‍ മറ്റൊരു ലോറിയിടിച്ച്  ഡ്രൈവര്‍ മരിച്ചു

posted on 27 June 2015
26-05-15 accident
ചാവക്കാട് : ലോറിയുടെ ടയര്‍ മാറ്റുന്നതിനിടയില്‍ മറ്റൊരു ലോറിയിടിച്ച്  ഡ്രൈവര്‍ മരിച്ചു സഹ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക് കോട്ടയം പുതുപള്ളി  കുടിലില്‍ വീട്ടില്‍ തോമസ് എന്ന രാജു (60) ആണ് മരിച്ചത്. ലോറിയിലെ സഹ ഡ്രൈവര്‍ ഏറ്റുമാനൂര്‍ അതിരപുര ഷൈജു (35) നെ ഗുരുതരപരിക്കുകളോടെ ത്യശൂര്‍ ഹാര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിക്ക് ദേശീയ പാത  17 അകലാട് വെച്ചാണ് അപകടം മരിച്ച  തോമസും, ഷൈജുവും, ചേര്‍ന്ന് പുറക് വശത്തെ വല തുഭാഗത്തെ പഞ്ചറായ ടയര്‍ മാറ്റിയിടുകയായിരുന്നു. ഷൈജുവാണ് ടയര്‍ മാറ്റിയിരുന്നത്. തോമസ് പുറകില്‍ നിന്ന് ടോര്‍ച്ച് അടിച്ചു കൊടുക്കുകയായിരുന്നു. മധ്യപ്രദേശില്‍ നിന്നും കൊച്ചിയിലേക്ക് വാഹനങ്ങള്‍ കയറ്റിവന്നിരുന്ന കണ്ടൈനര്‍ ലോറി ടയര്‍ മാറ്റികൊണ്ടിരുന്ന ലോറി രണ്ടുപേരെയും ഇടിച്ചുതെറിപ്പിച്ച് നിറുത്തിയിട്ടിരുന്ന ലോറിയില്‍ ഉരസി പോകുകയായിരുന്നു. തോമസിന്റെ കാലിലൂടെ ലോറി കയറിയിറങ്ങി.  ഷൈജു തെറിച്ചു വീണു . തോമസിനെ രാജ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സാരമായ പരിക്കേറ്റ ഷൈജുവിനെ തൃശൂര്‍ ഹാര്‍ട്ട് ആശുപത്രിയിലേക്ക് മാറ്റി. ഏറ്റുമാനൂരില്‍ നിന്നും പൂനയിലേക്ക് റമ്പര്‍ കയറ്റിപോയ ലോറി സബോളയും കയറ്റി മടങ്ങും വഴിയാണ് അപകടം. കണ്ടൈനര്‍ ലോറിയുടെ ഡ്രൈവര്‍ മധ്യപ്രദേശ്‌ ഇന്‍ഡോറിലെ ശിവദര്‍ശന്‍ നഗര്‍ സ്വദേശി താക്കാറാം (34)നെ  വടക്കേക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. വടക്കേക്കാട് എസ് ഐ  അബ്ദുല്‍ ലത്തീഫ് ഇന്‍ക്വസ്റ്റ് നടത്തി. ചാവക്കാട് താലൂക്കാശുപത്രിയില്‍ പോസ്‌മോര്‍ട്ടം നടത്തിയ തോമസിന്റെ മൃതദേഹം പുതുപള്ളിയിലേക്കു കൊണ്ടുപോയി. കുവൈത്തിലുള്ള മകള്‍ നാട്ടിലെത്തി ഇന്ന് സംസ്‌കരിക്കും.  മരണവിവരമറിഞ്ഞ് ത്യശൂര്‍ ലോക്കോളേജ് വിദ്യാര്‍ത്ഥിയായ മകന്‍ അജിന്‍ തോമസ്, വെള്ളിയാഴ്ച്ച രാവിലെ ആശുപത്രിയിലെത്തി. ഭാര്യ: അന്നമ്മ (ലില്ലികുട്ടി) മകള്‍: ദീപ്തി. മരുമകന്‍: സുബിന്‍.