15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

27-06-15 Saturday

തീരദേശത്ത്‌ വീണ്ടും വൃക്ഷങ്ങള്‍ കരിഞ്ഞുണങ്ങുന്നു - തീക്കാറ്റോ അമ്ല മഴയോ ?

Posted on 27 June 2015
25-06-15 ushnakaattuചാവക്കാട് : ശക്തമായ മഴയിലും തീരദേശ പ്രദേശങ്ങളില്‍ വൃക്ഷങ്ങളും ചെടികളും കരിഞ്ഞുണങ്ങുന്നു. ഈ പ്രതിഭാസത്തിന്റെ കാരണം കണ്ടെത്താനാകാതെ അധികൃതര്‍. തീകാറ്റെന്നും അമ്ല മഴയെന്നുമുള്ള വ്യത്യസ്ത അഭിപ്രായങ്ങള്‍ പലരും പറയുന്നുണ്ടെങ്കിലും കൃത്യമായ ഉത്തരം ഇതുവരെ നല്‍കാനായിട്ടില്ല. ബ്ലാങ്ങാട് ബീച്ച്, ദ്വാരക ബീച്ച്, തൊട്ടാപ്പ് തുടങ്ങിയ കടലോരമേഖലകളിലെ മരങ്ങളിലെ ഇലകളാണ് കടലില്‍നിന്ന് വീശിയ ഉഷ്ണക്കാറ്റിനെത്തുടര്‍ന്ന് കരിഞ്ഞുണങ്ങിയത്. ബുധനാഴ്ചരാത്രിയിലും വ്യാഴാഴ്ച ഉച്ചയ്ക്കുമാണ് കാറ്റുവീശിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പുതുതായി തളിര്‍ത്ത ഇലകളാണ് കൂടുതലും ഉണങ്ങിയിട്ടുള്ളത്. ശീമക്കൊന്ന, ചീനിമരം, പൂമരം, മുരിങ്ങ തുടങ്ങിയ മരങ്ങളുടെ ഇലകളാണ് ഉണങ്ങിയത്.
ഭൂനിരപ്പില്‍നിന്ന് 10 അടിക്ക് മുകളിലുള്ള ഇലകളാണ് കരിഞ്ഞുകാണപ്പെട്ടത്. പലര്‍ക്കും പൊള്ളലേറ്റന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.

ശക്തമായ മഴ പെയ്തുകൊണ്ടിരിക്കെ കരിഞ്ഞുണങ്ങിയ ഇലകള്‍

<<