15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

27-06-15 Saturday

ചാവക്കാട്ടെ ഹോട്ടലില്‍  കോഴിക്കറിയില്‍ ചത്ത തവള

posted on 27 June 2015
26-06-15 frogചാവക്കാട്‌: ചാവക്കാട്ടെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയ കുടുംബത്തിനു വിളമ്പിയ കോഴിക്കറിയില്‍ നിന്നും ചത്ത തവളയെ ലഭിച്ചു. ചാവക്കാട്‌ കാജാ ബില്‍ഡിങ്ങില്‍ ബ്യൂട്ടീപാര്‍ലര്‍ നടത്തുന്ന അനൂപിനും കുടുംബത്തിനുമാണ് ഈ ദുരനുഭവമുണ്ടായത്. വെള്ളിയാഴ്ച്ച രാത്രി ഏഴരമണിയോടെ ചാവക്കാട്‌ താലൂക്കാശുപത്രിക്ക് സമീപമുള്ള ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കുമ്പോഴാണ് കോഴിക്കറിയില്‍ നിന്നും ചത്ത തവളയെ കിട്ടിയത്‌. തുടര്‍ന്ന് ബഹളമുണ്ടാകുകയും ഹോട്ടലുടമ മാപ്പ് പറയുകയും ചെയ്തതായി പറയുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഇവിടെ പാചകം നടക്കുന്നതെന്നും  ഉണ്ണിമായ ഹോട്ടലിനെതിരെ അധികൃതര്‍ക്ക്‌ പരാതി നല്‍കുമെന്നും ഇവര്‍ പറഞ്ഞു..