15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

27-06-15 Saturday

ഗുരുവായൂരില്‍ നിന്നും നെടുമ്പാശ്ശേരിക്ക് കെ എസ് ആര്‍ ടി സി. എ സി ലോ ഫ്ലോര്‍ ബസ്സുകള്‍

Posted on  27 June 2015
26-05-15 kurtc
ചാവക്കാട്: ഗുരുവായൂരില്‍നിന്ന് ചൊവ്വല്ലൂര്‍പ്പടി, തൃശ്ശൂര്‍ വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കെ.എസ്.ആര്‍.ടി.സി. എ.സി. ലോഫ്‌ലോര്‍ ബസ്സുകള്‍ സര്‍വീസ് ആരംഭിച്ചു.
വൈകീട്ട് 4.50ന് ഗുരുവായൂരില്‍നിന്ന് ചൊവ്വല്ലൂര്‍പ്പടി, തൃശ്ശൂര്‍ വഴിയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്തുന്നത്. കരിപ്പൂര്‍ വിമാനത്താവളം ഭാഗികമായി അടച്ചതിന്റെ പേരില്‍ മലബാറിലെ വിമാനയാത്രക്കാര്‍ക്കുവേണ്ടി കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് എന്നീ ഭാഗങ്ങളില്‍നിന്ന് തിരൂര്‍, ചമ്രവട്ടം, പാലം, പൊന്നാനി, ചാവക്കാട്, ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍, പറവൂര്‍വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് എ.സി. ലോഫ്‌ലോര്‍ ബസ്സുകള്‍ സര്‍വീസ് തുടങ്ങണമെന്നാവശ്യം ഉയര്‍ന്നിട്ടുണ്ട്. അടുത്ത ദിവസം മുതല്‍ ഈ റൂട്ടിലൂടെയും ഉടനെ സര്‍വീസ് തുടങ്ങുമെന്ന് കെ.എസ്.ആര്‍.ടി.സി. വൃത്തങ്ങള്‍ സൂചന നല്‍കി.