15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

27-06-15 Saturday

മാലിന്ന്യ കുപ്പകളായി തോടുകളും പാടങ്ങളും : മനുഷ്യര്‍ക്ക് മുന്നറിയിപ്പായി മത്സ്യങ്ങള്‍ പിടഞ്ഞു ചാകുന്നു

posted on 27 June 2015
25-06-15Valayam thode  kannamchira
ചാവക്കാട്‌: മഴ ശക്തമായതോടെ ഇടത്തോടുകളില്‍ നിന്നും പാടങ്ങളില്‍ നിന്നുമുള്ള മാലിന്ന്യം നിറഞ്ഞ വെള്ളം കനോലി കനാലിലേക്ക് ഒഴുകി തുടങ്ങി. സ്വഭാവിക അളവിനെക്കാള്‍  പതിന്മടങ്ങ് മാലിന്ന്യവും പേറി നാശത്തിന്റെ വക്കില്‍ എത്തി നില്‍ക്കുന്ന കനോലി കനാലിലേക്കാണ് കറുത്ത് കലങ്ങിയ ദുര്‍ഗന്ധം വമിക്കുന്ന വെള്ളം ഇടത്തോടുകളില്‍ നിന്നും സമീപത്തെ പാടങ്ങളില്‍ നിന്നും ഇരച്ചു കയറുന്നത്. ഇതോടെ കനോലി കനാലിലെ പലഭാഗങ്ങളും കറുത്ത് ഇരുളുകയും പ്രാണവായു ലഭിക്കാതെ മത്സ്യങ്ങള്‍  ചത്തു പൊന്തുകയും ചെയ്യുന്നു.
തിരുവത്ര പുതിയറ പുന്ന റൂട്ടിലെ കനോലികനാല്‍ ഭാഗത്താണ് കൊഞ്ചുള്‍പ്പടെയുള്ള മത്സ്യങ്ങള്‍ അര്‍ദ്ധപ്രാണരായി ഒഴുകുന്നത്. കൊഞ്ചുകളും കരിമീനുകളും ഏറെ നേരം വെള്ളത്തില്‍ പിടഞ്ഞ ശേഷമാണ് ചത്തുപൊങ്ങുന്നതെന്ന് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
പുന്നയൂര്‍ പഞ്ചായത്തിലെ കണ്ണഞ്ചിറ ചീര്‍പ്പ് തുറന്നതോടെയാണ്  അവിയൂര്‍ വളയംതോട് കനോലി കനാലിന് കിഴക്ക് അണ്ടിക്കടവ്, ആലാപ്പാലം, കണ്ണഞ്ചിറ ഭാഗങ്ങളില്‍ കെട്ടി നില്‍ക്കുന്ന മാലിന്യം നിറഞ്ഞ കറുത്ത വെള്ളം കനോലി കനാലിലേക്ക് ഒഴുകിയെത്തിയത്. കനോലി കനാലിലെ ഉപ്പ് വെള്ളം തടയാന്‍ വളയംതോട് ഭാഗത്ത് നിര്‍മ്മിച്ച ചീര്‍പ്പ് വഴിയും കറുത്ത വെള്ളം കയറാന്‍ തുടങ്ങിയിട്ടുണ്ട്. പഞ്ചായത്ത് അധികൃതരുടെ സമ്മതത്തോടെ കരാറുകാരാണ് ഇടത്തോടുകള്‍ തുറന്നു വിട്ടതെന്ന് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ഇടത്തോടുകളും പാടങ്ങളും മാലിന്ന്യം തള്ളാനുള്ള സൌകര്യപ്രദമായ കുപ്പത്തോട്ടിയായാണ് ജനം കാണുന്നത്. കല്യാണങ്ങളിലെയും‍, പാര്‍ട്ടികളിലെയും ഭക്ഷണാവഷിഷ്ടങ്ങള്‍ തുടങ്ങി കക്കൂസ് മാലിന്ന്യം വരെ ഇവിടെയാണ്‌ തള്ളുന്നത്. സമീപത്തെ പല കമ്പനികളും പാടത്തേക്കാണ് മാലിന്ന്യം തുറന്നു വിടുന്നതെന്ന് പരിസരവാസികള്‍ ആരോപിക്കുന്നു. മഴവെള്ളത്തിന് ശുദ്ധീകരിക്കാന്‍ കഴിയുന്നതിലും വളരെ ഭീകരമാണ്  മാലിന്ന്യങ്ങളും കുളവാഴകള്‍ പോലെയുള്ള ചണ്ടികളും ചേര്‍ന്ന് ചീഞ്ഞളിഞ്ഞ പാദങ്ങളുടെ അവസ്ഥ.  മഴക്കാലത്ത്‌ അസഹ്യമായ ദുര്‍ഗന്ധത്തോടെ ഇവ താഴ്ന്ന ഭാഗങ്ങളിലേക്ക്‌ ഒഴുകും.
കുന്നംകുളത്ത് നിന്നുള്ള അഴുക്ക് ചാലുകള്‍ മുതല്‍ വടക്കേക്കാട് ഭാഗത്ത് നിന്നുള്ള സെപ്‌റിറ ടാങ്കുകളും ഒഴുക്കിവിടുന്നത് ഈ മേഖലയില്‍ വന്നു ചേരുന്ന ഇടത്തോടുകളിലേക്കാണെന്ന് നേരത്തേ ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയില്‍ വെള്ളക്കെട്ടുണ്ടായി മേഖലയിലെ കുടിവെള്ള സ്രോതസ്സും ഭീഷണിയിയിലായിരുന്നു. കഴിഞ്ഞ വര്‍ഷവും സമാന സംഭവങ്ങളുണ്ടായിരുന്നു. പുന്നയൂര്‍ അകലാട് മൂന്നയിനിക്ക് കിഴക്ക് ഭാഗത്തെ കനോലി കനാലിലായിരുന്നു കഴിഞ്ഞ വര്‍ഷം മത്സ്യങ്ങള്‍ ചത്തു പൊന്തിയത്.
പുന്നയൂര്‍, പുന്നയൂര്‍ക്കുളം പഞ്ചായത്തുകളിളും മലപ്പുറം ജില്ലയിലുമായി കൃഷി ചെയ്യാതെ കിടക്കുന്ന പാട ശേഖരങ്ങള്‍ കുടിവെള്ളം സംരക്ഷിക്കുന്ന തണ്ണീര്‍ തടങ്ങള്‍ എന്നതിന് പകരം ശുദ്ധജലം നശിപ്പിക്കുന്ന വിഷനീര്‍ തടങ്ങളായി മാറുകയാണ്.
കനോലി കനാലിനോട് ചേര്‍ന്നുള്ള പല പാടങ്ങളും ഇടത്തോടുകളും അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. ഘട്ടം ഘട്ടമായി മാലിന്ന്യം നിക്ഷേപിച്ചാണ് ഇവയിലധികവും നികത്തുന്നത്. പിന്നീട് ഏകദേശം നികന്നതിനു ശേഷം മണ്ണടിച്ച് മുകള്‍ ഭാഗം വൃത്തിയാക്കും. അടിയില്‍ നിക്ഷേപിച്ച ഈ മാലിന്ന്യങ്ങളില്‍ നിന്നും പുതിയ നീര്‍ച്ചാലുകള്‍ രൂപപ്പെടും.
പാടങ്ങളും കുളങ്ങളും ഇടത്തോടുകളും ഉള്‍പ്പെടെയുള്ള സംവിധാനങ്ങളെ മലിനമാക്കാതെ സംരക്ഷിക്കാന്‍ അധികൃതര്‍  ഇനിയും തയ്യാറായില്ലെങ്കില്‍ പൊതുജനം അതിനുവേണ്ടി രംഗത്തിറങ്ങിയില്ലെങ്കില്‍ ഒരുനാള്‍ ഈ മത്സ്യങ്ങളെ പോലെ പിടഞ്ഞു ചാകേണ്ടി വരുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു..

25-06-15 malinnyam janprathinidhikal

പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡണ്ടിനോട് ജനങ്ങള്‍ മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വിശദീകരിക്കുന്നു

< <