banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

27-08--2014 Wednesday

മൊബൈല്‍ ടവര്‍ നിര്‍മ്മാണം: നഗരസഭാ യോഗത്തില്‍ ബഹളം

Posted on: 27 August 2014
ചാവക്കാട്: മുതുവട്ടൂരില്‍ കെട്ടിടത്തില്‍ മൊബൈല്‍ ടവറിന്റെ നിര്‍മ്മാണം നടന്ന സംഭവത്തെച്ചൊല്ലി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണ - പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ബഹളം.
നഗരസഭാധികാരികളുടെ വന്‍ വീഴ്ചയാണിതെന്ന പ്രതിപക്ഷത്തിന്റെ ആരോപണമാണ് ബഹളത്തിന് വഴിവെച്ചത്. പ്രശ്‌നത്തില്‍ നഗരസഭയ്ക്ക് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും വാര്‍ഡ് കൗണ്‍സിലര്‍ വിഷയം നഗരസഭയെ അറിയിക്കുന്നതിലാണ് വീഴ്ച വന്നതെന്നുമായിരുന്നു ഭരണപക്ഷത്തിന്റെ നിലപാട്.
നഗരസഭയെ വഞ്ചിച്ച് അനധികൃതമായി കെട്ടിടം പണിത ഉടമയ്‌ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കണമെന്ന പ്രതിപക്ഷാംഗങ്ങളുടെ ആവശ്യം ഭരണപക്ഷം തള്ളിക്കളഞ്ഞു.
നഗരസഭാതിര്‍ത്തിയില്‍ അനധികൃതമായി നാല് ടവറുകള്‍ക്ക് അംഗീകാരം നല്‍കിയെന്നും ഇവയില്‍ മൂന്നെണ്ണത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നുവെന്നും പ്രതിപക്ഷാംഗങ്ങള്‍ ആരോപിച്ചു. നഗരസഭാ കൗണ്‍സില്‍ അറിയാതെയാണ് ടവര്‍ നിര്‍മ്മാണം നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
എന്നാല്‍, ടവര്‍ നിര്‍മ്മാണത്തിന് മുനിസിപ്പല്‍ ചട്ടപ്രകാരം നഗരസഭയുടെ അനുമതി നിര്‍ബന്ധമായും കൊടുക്കേണ്ടതുണ്ടെന്നും കൗണ്‍സിലോ ചെയര്‍മാനോ ഇതറിയേണ്ടതില്ലെന്നും നഗരസഭാധ്യക്ഷ വ്യക്തമാക്കി.
മുതുവട്ടൂരിലെ കെട്ടിടത്തില്‍ നടക്കുന്ന ടവര്‍ നിര്‍മ്മാണത്തിനെതിരെ നോട്ടീസ് നല്‍കിയതായും തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ വന്‍കിട കമ്പനികള്‍ ടവര്‍ നിര്‍മ്മിക്കുന്നത് ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് കെ.കെ. കാര്‍ത്ത്യായനി വിഷയം അവതരിപ്പിച്ചു. മുതുവട്ടൂരിലെ അനധികൃത കെട്ടിടത്തിലെ ടവര്‍ നിര്‍മ്മാണം സംബന്ധിച്ച് വാര്‍ഡ് കൗണ്‍സിലര്‍ ഹിമ മനോജാണ് വിഷയം അവതരിപ്പിച്ചത്. മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനുള്ള ചട്ടങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാനും ഇതുസംബന്ധിച്ച് നിവേദനം നല്‍കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ എ.കെ. സതീരത്‌നം അധ്യക്ഷയായി.