banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

27-08-2014 Wednesday

ദേശീയ വന്യജീവി സംരക്ഷണ ബോര്‍ഡംഗങ്ങള്‍ ആനക്കോട്ട സന്ദര്‍ശിച്ചു

Posted on: 27 August 2014
26-08-14 gvr anakottaഗുരുവായൂര്‍: പുന്നത്തൂര്‍ ആനക്കോട്ടയിലെ ആനകളെ നിരീക്ഷിക്കാനും സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കാനുമായി ദേശീയ വന്യജീവി സംരക്ഷണ ബോര്‍ഡിലെ അംഗങ്ങള്‍ ചൊവ്വാഴ്ച ആനക്കോട്ടയിലെത്തി. സുപര്‍ണ്ണ ഗാംഗുലി, ഡോ. അരുണ്‍ ഷാ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്.
ഇന്ത്യയില്‍ത്തന്നെ ഏറ്റവും കൂടുതല്‍ ആനകളെ സംരക്ഷിക്കുന്ന കേന്ദ്രമാണ് പുന്നത്തൂര്‍ കോട്ട. ഇവിടത്തെ മുഴുവന്‍ ആനകളുടെയും വിവരശേഖരണം തുടങ്ങി. രണ്ടു ദിവസത്തിനകം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശ്യം. ഓരോ ആനകളുടെയും പേര്, വയസ്സ്, തൂക്കം, സ്വഭാവം, അവയുടെ പരിപാലനം, ഭക്ഷണക്രമം, സംരക്ഷണം, എഴുന്നള്ളിപ്പ് തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയായിരിക്കും റിപ്പോര്‍ട്ട് തയ്യാറാക്കുക.
ഗജരാജന്‍ പത്മനാഭന്‍ മുതലുള്ള എല്ലാ ആനകളുടെയും വിവരങ്ങള്‍ സംഘം ചോദിച്ചറിഞ്ഞു. ആകെയുള്ള 59 ആനകളില്‍ 9 ആനകള്‍ക്കുമാത്രമേ ടെന്റുകളുള്ളു. ബാക്കിയുള്ളവയെല്ലാം മഴയും വെയിലും കൊണ്ടാണ് നില്‍പ്പ്. ഇക്കാര്യം നേരിട്ടു മനസ്സിലാക്കിയ സംഘം, എല്ലാ ആനകള്‍ക്കും കൂടാരം പണിയണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി.
നീരിലുള്ള പത്മനാഭന്‍ ഇപ്പോള്‍ മഴയും വെയിലും കൊണ്ടാണ് നില്‍ക്കുന്നത്. കൂടാരം കെട്ടിയിരുന്നെങ്കിലും അത് ആന എടുത്തെറിഞ്ഞു. സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരം ആനകള്‍ക്ക് പ്രത്യേകം കൂടാരങ്ങള്‍ പണിയുന്ന കാര്യം ദേവസ്വം ഭരണസമിതി പരിശോധിക്കും.
ആനചികിത്സാ വിദഗ്ദ്ധരായ ഡോ. കെ.സി. പണിക്കര്‍, ഡോ. കെ.എന്‍. മുരളീധരന്‍ നായര്‍, ഡോ.ഇ.കെ. ഈശ്വരന്‍, ഡോ. എ.കെ. പവിത്രന്‍, ഡോ. കെ. വിവേക്, ദേവന്‍നമ്പൂതിരി, ദേവസ്വം ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പി. കൃഷ്ണന്‍കുട്ടി, സൂപ്പര്‍വൈസര്‍ എസ്. ശശിധരന്‍, ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എം.പി. മണി തുടങ്ങിയവരോട് സംഘം വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.