posted on: 27 August 2014 ചാവക്കാട് : പാലയൂര്‍ സെന്റ് കുരിയാക്കോസ് സഹദ കുടുംബക്കൂട്ടായ്മ 34-ാം വാര്‍ഷികം
തീര്‍ത്ഥകേന്ദ്രം റെക്ടര്‍ ഫാ. ജോണ്‍ അയ്യങ്കാനയില്‍ ഉദ്ഘാടനം ചെയ്തു. ഫാ. ജോജു പനയ്ക്കല്‍
ക്ലാസ്സെടുത്തു. കൂട്ടായ്മ പ്രസിഡന്റ് ജോണ്‍സന്‍ പൗലോസ് സി. അധ്യക്ഷനായി. കുടുംബക്കൂട്ടായ്മ ഇടവക
കേന്ദ്രസമിതി കണ്‍വീനര്‍ ജോസ് പോള്‍ ചക്രമാക്കില്‍, സി. സിസിലി വര്‍ഗ്ഗീസ്, സി. റോസ്‌ന ജേക്കബ്ബ്,
ലെജു വര്‍ഗ്ഗീസ് എടക്കളത്തൂര്‍, സി.വി. വറീത് വൈദ്യര്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി ഇ.എം.
ബാബു റിപ്പോര്‍ട്ടും സി.എഫ്. തോമസ് കണക്കും അവതരിപ്പിച്ചു. |