banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

27-09-14 Saturday

25 ലക്ഷം രൂപയുടെ കവര്‍ച്ച - പ്രതികളെ അറസ്റ്റു ചെയ്തു

posted on  27 September 2014
26-0-14 ckdarest
ചാവക്കാട്:  25  ലക്ഷം രൂപയുടെ കുഴല്‍പണ കവര്‍ച്ചയുമായി ബന്ധപ്പെട്ട്  കസ്റ്റഡിയിലായിരുന്ന പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി . മുനക്കകടവ് കറുപ്പംവീട്ടില്‍ കടവില്‍ ബദറു (42), കടപ്പുറം അഞ്ചങ്ങാടി ആനാംകടവില്‍ അബ്ദുല്‍ ലത്തീഫ് (36), തിരുവത്ര കൊപ്പര വീട്ടില്‍ ഫസലുദ്ധീന്‍ (32), മുതുവട്ടൂര്‍ താമരയൂര്‍ കരിക്കളകത്ത് അല്‍ത്താഫ് (21), മുതുവട്ടൂര്‍ പേരകം  പൊറാടത്ത് ജംഷീര്‍ (25) എന്നിവരുടെ അറസ്റ്റാണ് ചാവക്കാട് പോലീസ് രേഖപ്പെടുത്തിയത്. പ്രതികളെ ശനിയാഴ്ച്ച കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ 5 മണിക്കാണ് ചാവക്കാട് നഗരമധ്യത്തില്‍ എറണാംകുളം ബസില്‍ കയറാന്‍പോകുകയായിരുന്ന ഇരട്ടപ്പുഴ പാറന്‍പടി കള്ളാമ്പി അലിഹസന്‍ഗനി എന്നാളുടെ പക്കല്‍ നിന്നും 25 ലക്ഷം രൂപയടങ്ങിയ ബാഗ് അഞ്ചംഗ സംഘത്തിന്റെ നെത്രുത്വത്തില്‍  തട്ടിയെടുത്തത്. പണവുമായി വന്ന അലി ഹസന്‍ ഗനിയുടെ സുഹൃത്തായ ബദറുവാണ്  കവര്‍ച്ചയുടെ  സൂത്രധാരന്‍. നിരന്തരമായി ഹസനെ ബദറു ബൈക്കില്‍ പലസ്ഥലത്തും കൊണ്ടു പോകാറുണ്ട്. വാഹനം ഓടിക്കാന്‍ ഹസനു പരിചയക്കുറവുള്ളതായി പറയുന്നു. ഇതാണ് ഹസന്‍ ബദറുവിന്റെ സഹായം തേടാന്‍ കാരണം. ചൊവ്വാഴ്ച പുലര്‍ച്ചെ ചാവക്കാട് കൊണ്ടുവിടണമെന്നും എറണാംകുളത്ത് ഒരുപാര്‍ട്ടിക്ക് 25 ലക്ഷം രൂപകൊടുക്കേണ്ടതുണ്ടന്നും ഹസന്‍ ബദറുവിനോട് തിങ്കളാഴ്ച പറഞ്ഞിരുന്നു. നിരന്തരമായി പണം കൊണ്ടുപോകുന്ന ഹസന്റെ പക്കല്‍ നിന്നും പണം തട്ടാനുള്ള ഗൂഡാലോചന ബദറുവും സുഹൃത്തായ രണ്ടാം പ്രതി ലത്തീഫും ആദ്യമെ ആസൂത്രണം ചെയ്തിരുന്നു വലിയസംഖ്യ കൊണ്ടുപോകുമ്പോള്‍ പണം തട്ടിയെടുക്കാനാണ് തീരുമാനിച്ചിരുന്നത്. ഇത്പ്രകാരം 25 ലക്ഷം രൂപയുമായി രാവിലെ ഹസന്‍ പോകുന്ന വിവരം ബദറു ലത്തീഫി നെ അറീയിക്കുകയായിരുന്നു. ലത്തീഫ് വിവരം ഫസലുവിനെ അറീയിച്ചു. തുടര്‍ന്നു മൂന്നുപേരും അല്‍ത്താഫും ജംഷീറുമൊത്ത് തിങ്കളാഴ്ച രാത്രി കവര്‍ച്ച ആസൂത്രണം ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ ബദറു ഹസനുമായി ബൈക്കില്‍ ചാവക്കാട് എത്തി. ഈ സമയം ലത്തീഫും, ഫസലുവും കാറിലും ചാവക്കാട് എത്തിയിരുന്നു. പിന്നീട് പണവുമായി പോകുന്ന ഹസനെ ബദറു ലത്തീഫിനു കാണിച്ചുകൊടുത്തു. ബദറു വീട്ടില്‍ വന്ന് കിടന്നുറങ്ങി. അല്‍ത്താഫും ജംഷീറും ബൈക്കില്‍ ചാവക്കാടെത്തി. ലത്തീഫിനെയും ഫസലുവിനെയും തിരിച്ചറിയാന്‍ സാധ്യതയുള്ളതിനാല്‍ ഓപ്പറേഷന്‍ നടത്താന്‍ അല്‍ത്താഫിനേയും ജംഷീറിനെയും തീരുമാനിച്ചു. ഇതിനിടെ പെരുമ്പടപ്പില്‍ നിന്നും ദാവൂദ് എന്നയാളുടെ മാനേജര്‍ ഹാരിസ് പണവുമായി ചാവക്കാട് എത്തി 25 ലക്ഷം രൂപയടങ്ങിയ ബാഗ് ഹസനു കൈമാറി തിരിച്ചുപോയി. ലത്തീഫും, ഫസലുവും അല്‍ത്താഫിനു ഹസനെ  കാണിച്ചുകൊടുത്തു. ഗുരുവായൂരില്‍ നിന്നും എറണാകുളത്തേക്കുള്ള കെ എസ് ആര്‍ ടി സി ബസ് ചാവക്കാട് വന്നേപ്പാള്‍ അതില്‍ കയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് പുറകില്‍ നിന്നും ഓടിയെത്തി അല്‍ത്താഫ് ഹസന്റെ കയ്യില്‍ നിന്നും ബാഗ് തട്ടി പറിച്ച് ജംഷീറിന്റെ ബൈക്കില്‍ രക്ഷപ്പെടുന്നത്. അതെ സമയം ഓപ്പറേഷന്‍  വിജയിക്കാതെ വരികയാണങ്കില്‍ ലത്തീഫും, ഫസലുവും, വീണ്ടു ഓപ്പറേഷന്‍ നടത്താനുള്ള ശ്രമത്തിലായിരുന്നു.
പണവുമായി ജംഷീറും അല്‍ത്താഫും ചേറ്റുവറോഡിലേക്കുപോയി. ലത്തീഫും ഫസലുവും പടിഞ്ഞാറ് പുതിയപാലം വഴിയും പുറപ്പെട്ട് കടപ്പുറത്ത് നാലുപേരും സംഗമിച്ചു. 10 ലക്ഷം രൂപ ലത്തീഫിനുകൈമാറി.  ബാക്കി പണവുമായി ഫസലുവും സംഘവും പോവുകയായിരുന്നു. ഓപ്പറേഷന്‍ നടത്തിയ രണ്ടുപേര്‍ക്കുംകൂടി നാലുലക്ഷം രൂപയാണ് വ്യവസ്ഥചെയ്തിരുന്നത്.  സംഭവ ദിവസം തന്നെ രാവിലെ 7 മണിക്ക് മുഖ്യ സൂത്രധാരന്‍ ബദറുവിനെയും അബ്ദുല്‍ ലത്തീഫിനെയും കസ്റ്റഡിയില്‍ എടുത്തിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ ബാക്കി പ്രതികളും കസ്റ്റഡിയിലായി. ലത്തീഫില്‍ നിന്നും 10 ലക്ഷം രൂപ യും, ഫസലുവില്‍ നിന്നുമറ്റുമായി 996000  രൂപയടക്കം 1996000 രൂപ കണ്ടെടുത്തിട്ടുണ്ട്. ജില്ലാ പോലീസ് സൂപ്രണ്ട് എന്‍ വിജയകുമ്മാറിന്റെ നിര്‍ദേശപ്രകാരം ഡി വൈ എസ് പി വേണുഗോപാലിനായിരുന്നു അന്വേഷ്ണചുമതല..