banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

27-10-2014 Monday

ബാന്‍റ് മേളം -  ഒന്നാം സ്ഥാനം നേടി സെന്റ്‌ തെരേസാസ്‌ ഗേള്‍സ്‌ ഹൈസ്കൂള്‍ ബ്രഹ്മകുളം

Posted on 27 October 2014
27-10-14 st therasa's brahmakulam 1st bant melamചാവക്കാട്‌: ചാവക്കാട്‌ വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തില്‍ ബാന്‍ഡ്‌ മേളത്തില്‍ സെന്‍റ് തെരേസാസ്‌ ഗേള്‍സ്‌  ഹൈസ്കൂള്‍ ബ്രഹ്മകുളം ഒന്നാം സ്ഥാനം കരസ്ഥമാക്കി. കഴിഞ്ഞ വര്ഷം നഷ്ടപ്പെട്ട വിജയത്തിനുള്ള മധുര പ്രതികാരമായി സെന്‍റ് തെരേസാസ്‌ വിദ്യാര്‍ഥികളുടെ മനോഹരമായ പ്രകടനം. ബാന്‍ഡ്‌ മേളം കഴിഞ്ഞപ്പോള്‍ തന്നെ വിജയികള്‍ സെന്‍റ് തെരേസാസ്‌ തന്നെയെന്ന് കാണികള്‍ വിധിയെഴിതിയിരുന്നു. കഴിഞ്ഞ വര്‍ഷം സെന്‍റ് തെരേസാസ്‌ ഗേള്‍സ്‌  ഹൈസ്കൂള്‍ ബ്രഹ്മകുളം ടീമിനെ വിജയികളായി പ്രഖ്യാപിക്കുകയും പിന്നീട് മറ്റൊരു സ്കൂളിനു അനുകൂലമായി വിധിയെഴുതുകയും ചെയ്യുകയായിരുന്നു.
തിങ്കളാഴ്ച തുടക്കം കുറിച്ച കലോത്സവത്തില്‍ പദ്യം ചൊല്ലല്‍,  രചനാ മത്സരങ്ങള്‍, ബാന്‍ഡ്‌വാദ്യം, സംസ്കൃതോത്സവം, അറബിക് കലോത്സവം എന്നിവ വിവിധ  വേദികളിലായി അരങ്ങേറി.
ചൊവ്വാഴ്ച്ച രാവിലെ മുതല്‍ സ്കിറ്റ്, മൂകാഭിനയം, നാടകം, ഭരതനാട്യം, കുച്ചുപുടി, മോഹിനിയാട്ടം, കേരളനടനം, മാപ്പിളപ്പാട്ട്, അറബിക് സാഹിത്യോത്സവം, സംസ്കൃതോത്സവം എന്നിവ നടക്കും.
ഒപ്പന, വട്ടപ്പാട്ട്, കോല്‍ക്കളി, ദഫ്മുട്ട്, അറബനമുട്ട്, നാടോടി നൃത്തം, സംഘനൃത്തം, ഗാനമേള, മോണോആക്റ്റ്‌, മിമിക്രി എന്നിവ ബുധനാഴ്ചയും, മാര്‍ഗ്ഗംകളി, തിരുവാതിരകളി, ചവിട്ടുനാടകം, കൂടിയാട്ടം, വഞ്ചിപ്പാട്ട്, നാടന്‍പാട്ട്, ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കൂത്ത്, നങ്ങ്യാര്‍കൂത്ത് ഉറുദു ഗസല്‍, ഉറുദു സംഘഗാനം തുടങ്ങിയ ഇനങ്ങള്‍ വ്യാഴാഴ്ച്ചയും അരങ്ങേറും.