banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

28-01-15 Wednesday

ഗജകേസരിയെകാണാന്‍  ഹര്‍ത്താല്‍ ദിനത്തില്‍ ചാവക്കാട്‌ വന്‍ ജനക്കൂട്ടം

Posted on: 28 January 2015
27-01-15 ramchandhran
ചാവക്കാട് : മണത്തല ചന്ദനക്കുടം നേര്‍ച്ചയുടെ ഭാഗമായി സ്‌കില്‍ ചാവക്കാട് നടത്തുന്ന കാഴ്ചയുടെ വിളംമ്പരമായി കേരളത്തിലെ ഗജകേസരി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ചാവക്കാട് ടൗണില്‍ പ്രദിക്ഷണം നടത്തി. രാവിലെ 9 ന് തെക്കന്‍ഞ്ചേരിയില്‍ നിന്നും ആരംഭിച്ച വിളംബര ഘോഷയാത്ര 11 മണിവരെ നീണ്ടു. കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള ആനയെ കാണാന്‍ ആന പ്രേമികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ ഹര്‍ത്താലായിട്ടും ചാവക്കാട്‌ നഗരത്തില്‍ തടിച്ചു കൂടി. സ്‌കില്‍ ഭാരവാഹികളായ  ചെയര്‍മാന്‍ ഷാഫി തെക്കന്‍ചേരി, കോ ഓര്‍ഡിനേറ്റര്‍ അബൂബക്കര്‍ ലിബിത, ഡയറക്ടര്‍ ഹനീഫ ഒരുമനയൂര്‍,  പ്രസിണ്ടന്റ് സിറാസ്, ജനറല്‍ സെക്രട്ടറി സിനോജ്, ഷംഷാദ്, വിന്‍ഷാദ്, അഷാര്‍, എന്നിവര്‍ നേത്യത്വം നല്‍കി.  നഗരമധ്യത്തില്‍ മണത്തല ജുമാഅത്ത് പ്രസിണ്ടന്റ് പി കെ ഇസ്മായില്‍ പതാക ഉയര്‍ത്തി. ഉസ്മാന്‍ എടയൂര്‍, ലത്തീഫ് പാലയൂര്‍, സൈനുല്‍ ആബിദ് തുടങ്ങിയവര്‍ സംബന്ധിച്ചു.  ഗജകേസരിയെ കാണാന്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ  നൂറുകണക്കിനാളുകള്‍ വഴിയോരങ്ങളില്‍ തടിച്ചു കൂടി.
.