posted on 28 February 2015 ചാവക്കാട്: കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയില്‍
കഴിഞ്ഞിരുന്ന രണ്ടു പേരില്‍ ഒരാള്‍ മരിച്ചു. തിരുവത്ര മത്രങ്കോട്ട് മുരളി(52)യാണ് ഇന്ന്
ശനിയാഴ്ച പുലര്‍ച്ച മൂന്നു മണിയോടെ തൃശൂര്‍ മെഡിക്കല്‍കോളേജില്‍ മരിച്ചത്. കഴിഞ്ഞ
തിങ്കളാഴ്ച രാവിലെ 11 ഓടെ മണത്തല പരപ്പില്‍ത്താഴം ട്രഞ്ചിംഗ് ഗ്രൗണ്ട് പരിസരത്തുള്ള
കുടുംബക്ഷേത്രത്തിനടുത്തായിരുന്നു അപകടം സംഭവിച്ചത്. ക്ഷേത്രപറമ്പില്‍ പ്ലാസ്റ്റിക്
ഷീറ്റില്‍ നിര്‍മ്മിച്ച പന്തലിനു താഴെയിരുന്ന് ബന്ധുവായ ശശി(29)ക്കൊപ്പം പൂജയ്ക്ക് ശേഷം
പൊട്ടിക്കാനുള്ള കതിന നിറയ്ക്കുകയായിരുന്നു. അപ്രതീക്ഷിതമായാണ് കതിനപുരയില്‍ നിന്നും
പൊട്ടിത്തെറി ഉണ്ടായത്. ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരേയും
താലൂക്കാശുപത്രിയിലെത്തിക്കുകയും പിന്നീട് തൃശൂരിലെ മുളങ്കുന്നത്തുകാവ്
മെഡിക്കല്‍കോളേജിലേക്ക് മാറ്റുകയുമായിരുന്നു. സംസ്കാരം ഇന്ന് ശനിയാഴ്ച ഉച്ചതിരിഞ്ഞ്
രണ്ടു മണിക്ക് ചാവക്കാട് വൈദ്യുതി ശ്മശാനത്തില്‍. ഭാര്യ: ശൈലജ. മക്കള്‍: രതീഷ്,
രഞ്ജിത്ത്, രമ്യ. മരുമക്കള്‍: അജീഷ്, നിഖിത. |