banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

28-02-15 Saturday

ഗുരുവായൂര്‍ ഉത്സവം - ബ്രഹ്മകലശം ഞായറാഴ്ച്ച അഭിഷേകം ചെയ്യും

Posted on 28 February 2015
ഗുരുവായൂര്‍: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബ്രഹ്മകലശം ഞായറാഴ്ച്ച അഭിഷേകം ചെയ്യും. രാവിലെ പന്തീരടീ പൂജയടക്കമുള്ള പതിവു പൂജകള്‍ നേരത്തെ പൂര്‍ത്തിയാക്കിയാണ് സഹസ്രകലശാഭിഷേകം ആരംഭിക്കുക. കലശമണ്ഡപമായ കൂത്തമ്പലത്തില്‍ ആയിരത്തൊന്ന് കുംഭങ്ങളില്‍ ശ്രേഷ്ട ദ്രവ്യങ്ങള്‍ നിറച്ച് പൂജനടത്തി ചൈതന്യവത്താക്കിയ കലശങ്ങള്‍ കീഴ്ശാന്തി നമ്പൂതിരിമാര്‍ കൈമാറി ശ്രീലകത്തെത്തിക്കും. തുടര്‍ന്ന് ക്ഷേത്രം മേല്‍ശാന്തി മുന്നൂലം ഭവന്‍ നമ്പൂതിരി ബ്രഹ്മകലശം എഴുന്നെള്ളിച്ച് ശ്രീലകത്തെത്തിച്ച ശേഷം ക്ഷേത്രംതന്ത്രി ചേന്നാസ് നാരായണന്‍നമ്പൂതിരിപ്പാട് ഭഗവാന് അഭിഷേകം ചെയ്യും. തിങ്കളാഴ്ച്ചയാണ് ചരിത്ര പ്രസിദ്ധമായ ആനയോട്ടം. ആനയോട്ട മത്സരത്തില്‍ മെഡിക്കല്‍ ഫിറ്റ്‌നസ് ലഭിച്ചിട്ടുള്ള ആനകളില്നിന്നും ആനയോട്ടത്തില്‍ ഓടാനുള്ള പത്ത് ആനകളെ തെരഞ്ഞെടുത്തു. 11-തവണ ആനയോട്ടത്തില്‍ ഒന്നാമതെത്തിയിട്ടുള്ള രാമന്‍കുട്ടി, ഒമ്പതു തവണ ജേതാവായിട്ടുള്ള കണ്ണന്‍, കേശവന്‍കുട്ടി, ഗോപീകണ്ണന്‍, അച്ചുതന്‍, ദേവദാസ്, രവികൃഷ്ണ, നന്ദന്‍, ജൂനിയര്‍ വിഷ്ണു, നന്ദിനി എന്നിവരാണ് പത്ത് ആനകള്‍. ഈ ആനകളില്‍ നിന്ന് ആനയോട്ട ദിവസം രാവിലെ നറുക്കിട്ടാണ് അഞ്ച് ആനകളെ നിശ്ചയിക്കുക. നറുക്കിട്ട് ലഭിക്കുന്ന അഞ്ചാനകളാണ് ഓട്ടമത്സരത്തിനായി മുന്‍നിരയില്‍ നില്‍ക്കക. മഞ്ജുളാല്‍ പരിസരത്തു നിന്നും ഓടിയെത്തി ആദ്യം ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന ആനയാണ് ജേതാവ്. വിജയിയായ ആനക്ക് ഉത്സവനാളുകളില്‍ ക്ഷേത്രത്തില്‍ പ്രത്യേക പരിഗണന ലഭിക്കും. തിങ്കളാഴ്ച രാത്രി കുംഭമാസത്തിലെ പൂയ്യംനാളില്‍ ക്ഷേത്രംതന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരി പ്പാട് സ്വര്‍ണ്ണകൊടിമരത്തില്‍ സപ്തവര്‍ണ്ണകൊടി ഉയര്‍ത്തുന്നതോടെ ഉത്സവങ്ങളുടെ ഉത്സവമായ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് തുടക്കമാകും. ു