banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

28-02-15 Saturday

ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരുന്ന കേന്ദ്രം നഗരസഭ അടച്ചു പൂട്ടി

posted on  28 February 2015
ഗുരുവായൂര്‍: ഗുരുവായൂര്‍ തമ്പുരാന്‍പടിയില്‍ അനധികൃതമായി ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരുന്ന കേന്ദ്രം നഗരസഭ അടച്ചു പൂട്ടി സീല്‍ ചെയ്തു. സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കാനുള്ള സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തെ  കുറിച്ച് വന്ന  വാര്‍ത്തയുടെ അടിസ്ഥനത്തിലാണ് നടപടി. തമ്പുരാന്‍പടി നടുവട്ടം റോഡിലുള്ള ദോസ്ത് ലേബര്‍ ക്യാമ്പാണ് നഗരസഭ അടപ്പിച്ചത്. വൃത്തിഹീനമായ സാഹചര്യത്തില്‍ അഞ്ച് സെന്റ് സ്ഥലത്ത് നൂറോളം ഇതര സംസ്ഥാന തൊഴിലാളികല്‍ തിങ്ങിപാര്‍ക്കുന്നത് പരിസരവാസികള്‍ക്ക് ദുരിതമായിരുന്നു. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ നഗരസഭ സെക്രട്ടറി ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തിയിരുന്നു. മലേറിയ, മന്ത് തുടങ്ങിയ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നതെന്ന ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗുരുവായൂര്‍ നഗരസഭയിലെ പൂക്കോട് സോണല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പോള്‍തോമസിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് കേന്ദ്രം അടച്ചു പൂട്ടി സീല്‍ ചെയ്തത്. കേന്ദ്രത്തിനെതിരെ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്രം അടച്ചുപൂട്ടാന്‍ നടപടി സ്വീകരിക്കണമെന്ന് കളക്ടര്‍ എം എസ് ജയയും നിര്‍ദേശം നല്‍കിയിരുന്നു. .