banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

28-03-15 Sunday

ശുദ്ധ ജല വിതരണ പദ്ധതിക്ക് പ്രാധാന്യം നല്‍കി കടപ്പുറം പഞ്ചായത്തില്‍ 7.44 കോടിയുടെ വാര്‍ഷിക ബജറ്റ്

Posted on  28 March 2015
ചാവക്കാട്: ശുദ്ധ ജല വിതരണ പദ്ധതിക്ക് പ്രാധാന്യം നല്‍കി കടപ്പുറം പഞ്ചായത്തില്‍ 7.44 കോടിയുടെ വാര്‍ഷിക ബജറ്റ്.
പഞ്ചായത്തില്‍ കറുകമാട്, അടിതിരുത്തി, വട്ടേക്കാട് മേഖലയിലാണ് രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്നത്. വര്‍ഷങ്ങളായി ദുരിതമനുഭവിക്കുന്ന പ്രദേശവാസികള്‍ പ്രശ്‌ന പരിഹാരത്തിനായി നിരന്തരം സമരത്തിലാണ്. നിരവധി തവണയുള്ള പരാതിക്കൊടുവില്‍ ഇവര്‍ കോടതിയെ പോലും സമീപിച്ചിരുന്നു. പ്രദേശത്തുകാര്‍ക്ക് ആശ്വാസം പകരുന്നതാണ് വൈസ് പ്രസിഡണ്ട് കെ.എ ഇബ്രാഹിം കുട്ടി 2015-16 വര്‍ഷത്തേക്ക് അവതരിപ്പിച്ച ബജറ്റ്. കുടിവെള്ളം പ്രശ്‌ന പരിഹാരത്തിന് 33.75 ലക്ഷം രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. പ്‌സിഡണ്ട് റംല അഷറഫ് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ എ കെ അബ്ദുല്‍ കരീം, ജമീല ബഷീര്‍, കുമാരി അനിരുദ്ധന്‍, സീനത്ത് ഇഖ്ബാല്‍, ആര്‍ കെ ഇസ്മായില്‍, എം എസ് പ്രകാശന്‍, ആര്‍ എസ് മുഹമ്മദ് മോന്‍, സി മുസ്താഖലി, പൂക്കോയ തങ്ങള്‍, സെക്രട്ടറി പി സി ദിനേശന്‍ എന്നിവര്‍ സംസാരിച്ചു.