banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

28-03-15 Sunday

ചാവക്കാട് നഗരസഭയിലെ മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള സൈറണ്‍ വിസ്മൃതിയിലേക്ക്‌

Posted on 28 March 2015
ചാവക്കാട്: മൂന്നരപ്പതിറ്റാണ്ട് പഴക്കമുള്ള നഗരസഭയുടെ മുഖമുദ്രകളിലൊന്നായ സൈറണ്‍ വിസ്മൃതിയിലേക്ക്. നഗരസഭ ഓഫീസ് കെട്ടിടത്തിനു മുകളില്‍ സമയമറിയിച്ചുകൊണ്ട് മുഴങ്ങിയിരുന്ന സൈറണ്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കൗണ്‍സില്‍യോഗം തീരുമാനിച്ചു.
ചാവക്കാട് പഞ്ചായത്തായിരുന്ന കാലത്ത് മുതുവട്ടൂരില്‍ പ്രവര്‍ത്തിച്ചിരുന്ന സൈറണ്‍, നഗരസഭയായി ഉയര്‍ത്തിയതിനെത്തുടര്‍ന്ന് അവിടെനിന്നു മാറ്റി നഗരത്തിലെ ഓഫീസ് കെട്ടിടത്തിനു മുന്നിലേക്ക് മാറ്റുകയായിരുന്നു. അറ്റകുറ്റപ്പണികള്‍ക്കും വൈദ്യുതിബില്‍ ഇനത്തിലും ലക്ഷക്കണക്കിനു രൂപയാണ് സൈറണുവേണ്ടി ചെലവഴിച്ചത്.
കേടായതിനാല്‍ കുറേക്കാലമായി സൈറണ്‍ പ്രവര്‍ത്തിക്കുന്നില്ല. എങ്കിലും ഇപ്പോള്‍ 53,000 രൂപയിലധികം വൈദ്യുതിബില്‍ ഇനത്തില്‍ കുടിശ്ശിക വന്നതോടെയാണ് സൈറണ്‍ ഇല്ലാതാക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചത്. ആധുനിക കാലഘട്ടത്തില്‍ സൈറണ്‍ വേണ്ടെന്ന് കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു..