banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

28-07 2014 Monday

പെരുന്നാള്‍ കിറ്റ്‌ വിതരണം ചെയ്തു

Posted on 28 July 2014
27-04-14 eid kit
ചാവക്കാട്: ശിഹാബ് തങ്ങള്‍ റിലീഫ്‌സെല്‍ യു എ ഇ കെ എം സി സി യുടെ സഹകരണത്തോടെ തിരുവത്രയില്‍ നടത്തിയ  ഈദ്  കിറ്റ് വിതരണം ത്യശൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സി സി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ മതസൗഹാര്‍ദ്ധം നിലനിര്‍ത്തുന്നതില്‍ ശിഹാബ്തങ്ങള്‍ വഹിച്ച പങ്ക് വലുതാണ്‌. മുസ്‌ലീംലീഗ്‌ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മറ്റു സംഘടനകള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. റിലീഫ് സെല്‍ ചെയര്‍മാന്‍ എം എം സിദ്ധീഖ് അധ്യക്ഷത വഹിച്ചു. ചികിത്‌സാ സഹായങ്ങള്‍ ഫാത്തിമ്മ ഗ്രൂപ്പ് എം ഡി. ഇ.പി സുലൈമാന്‍ ഹാജി വിതരണം ചെയ്തു. ജില്ലാപഞ്ചായത്ത്  മെമ്പര്‍ വി കെ ഷാഹുല്‍ ഹമ്മീദ് ഹാജി, കെ.കെ.അലിമോന്‍, താഴത്ത് മജീദ്, പി എച്ച് .ഷാഹുല്‍ ഹമ്മീദ്, പി എസ് അബൂബക്കര്‍, ടി എ ഹാരിസ്, നൂര്‍മുഹമ്മദ് ഹാജി എന്നിവര്‍ പ്രസംഗിച്ചു.
എടക്കഴിയൂര്‍ : ശിഹാബ്‌ തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ്‌ ന്റെ നേതൃത്വത്തില്‍ തീരദേശമേഖലയില്‍ പെരുന്നാള്‍കിറ്റ്‌ വിതരണം ചെയ്തു. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്റര്‍ വൈസ്‌ പ്രസിഡന്‍റ് കെ കെ ഹംസക്കുട്ടി ഉദ്ഘാടനം ചെയ്തു. കേന്‍സര്‍, കിഡ്നി രോഗികള്‍ക്കുള്ള ധനസഹായവും വീടുനിര്‍മ്മാണത്തിനുള്ള സാമ്പത്തിക സഹായവും ചടങ്ങില്‍ വിതരണം ചെയ്തു. ചെയര്‍മാന്‍ എന്‍കെ മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. എം സി മുസ്തഫ, ഉസ്മാന്‍ എടയൂര്‍, സി അഷറഫ്‌, എ വി അബൂബക്കര്‍ ഖാസിമി, ഹംസക്കുട്ടി മന്നലാംകുന്നു, ഹനീഫ പഞ്ചവടി, എ മുഹമ്മദ്‌, സുല്‍ഫിക്കര്‍ ചിന്നാലി, അബൂബക്കര്‍ ആലുങ്ങല്‍, അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ എന്നിവര്‍ സംസാരിച്ചു..