Posted on 28 August
2014 ചാവക്കാട് : ക്ഷീരവകുപ്പ് അസി.ഡയറക്ടറായി തിരുവനന്തപുരത്തേക്ക്
സ്ഥലംമാറിപ്പോകുന്ന ചാവക്കാട് ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍ കെ എം ഷൈജിക്ക്
യാത്രയയപ്പ് നല്‍കി. ക്ഷീര സഹകരണ സംഘം കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്ന
പരിപാടിയില്‍ കടപ്പുറം ക്ഷീര സഹകര സംഘം പ്രസിഡന്റ് വി അബ്ദുള്ള മോന്‍
അധ്യക്ഷതവഹിച്ചു. വിവിധ ക്ഷീര സഹകര സംഘം പ്രസിഡന്‍റ്മാരായ കൊടമന രവീന്ദ്രനാഥ്
(വൈലത്തൂര്‍), എ ടി ഉസ്മാന്‍ (ചെമ്മണ്ണൂര്), പി മൊയ്തീന്‍ (തൊഴിയൂര്), സി വി സജീവ്
(പുന്നയൂര്‍ക്കുളം), ക്ഷീരകര്‍ഷകരായ കെ എ ജയതിലകന്‍, കെ കെ ബാലകൃഷ്‌നാന്‍ ,
സിന്ധുശ്രീനിവാസന്‍, ഇന്ദിരാ രവീന്ദ്രന്‍, ഫാത്തിമ എന്നിവര്‍ സംസാരിച്ചു. |