banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

28-08-14  Thursday

മഹല്ല് കമ്മിറ്റിക്കെതിരെ ഫേസ്‌ബുക്കിലൂടെ ദുഷ്‌പ്രചരണം
ഒരുമനയൂര്‍ തൈക്കടവ്‌ സ്വദേശിക്കെതിരെ പോലീസ്‌ കേസെടുത്തു

Posted on 28 August 2014
ചാവക്കാട്‌: മഹല്ല് കമ്മിറ്റിക്കെതിരെ ഫേസ്‌ബുക്കിലൂടെ ദുഷ്‌പ്രചരണമെന്ന് പരാതി. ചാവക്കാട്‌ പോലീസ്‌ കേസെടുത്തു. ഒരുമനയൂര്‍ തൈക്കടവ്‌ പി കെ ഹംസുവിനെതിരെയാണ് പോലീസ്‌ കേസെടുത്തത്‌. കമ്മിറ്റി പ്രസിഡന്‍റ് പി എം ബുര്‍ഹാനുദ്ധീന്‍ ജില്ലാ പോലീസ്‌ സൂപ്രണ്ടിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്‌. ജമാഅത്ത് കമ്മിറ്റിക്കെതിരെ നിരന്തരം നോട്ടീസടിച്ചും ഫേസ്‌ബുക്കിലൂടെ ദുഷ്പ്രചരണം നടത്തിയും കമ്മിറ്റി ഭാരവാഹികളെ അപമാനിക്കുകയും കമ്മിറ്റിയുടെ കീഴില്‍ നടക്കുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. ഐ ടി സെക്ഷന്‍ 66 എ വകുപ്പനുസരിച്ചാണ് കേസെടുത്തിട്ടുള്ളതെന്ന് ചാവക്കാട്‌ അസി.എസ് ഐ പ്രഭാകരന്‍ പറഞ്ഞു.
ജമാഅത്ത്‌ കമ്മിറ്റിക്കെതിരെ നടത്തുന്ന ദുഷ്പ്രചരണങ്ങളില്‍ തൈക്കടവ്‌ ജമാഅത്ത് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. പ്രതിയെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ് പി എം ബുര്‍ഹാനുദ്ധീന്‍ അധ്യക്ഷത വഹിച്ചു. പി ഇസ്മായില്‍, ഇ കെ കബീര്‍ എന്നിവര്‍ സംസാരിച്ചു.