15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

28-08-2015 Friday

ഇ.കെ നായനാര്‍ സ്മാരക കെട്ടിടം ഉദ്ഘാടനം ചെയ്തു

Posted on 28 August  2015
27-08-15 building inaguration
ഗുരുവായൂര്‍ : ഗുരുവായൂര്‍ നഗരസഭ മാണിക്കത്ത് പടി പുലിമാന്തി കോളനിയില്‍ നിര്‍മ്മിച്ച ഇ.കെ നായനാര്‍ സ്മാരക കെട്ടിടത്തിന്റെയും സി കെ ചന്ദ്രപ്പന്‍ സ്മാരക ഹാളിന്റയും ഉദ്ഘാടനം  കെ വി അബ്ദുള്‍ ഖാദര്‍ എം എല്‍ എ നിര്‍വഹിച്ചു. നഗരസഭ ചെയര്‍മാന്‍ പി എസ് ജയന്‍ അധ്യക്ഷനായി. മുനിസിപ്പല്‍ സെക്രട്ടറി രഘുരാമന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേന്ദ്ര കേരള മുനിസിപ്പല്‍ ഫണ്ടില്‍ നിന്നും  ചേരിനിര്‍മ്മാര്‍ജ്ജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച  44.99 ലക്ഷം രൂപ വിനിയോഗിച്ചാണ് പുലിമാന്തി പറമ്പ് കോളനിയില്‍ 10 സെന്റ് സ്ഥലത്ത് 3 നിലകളിലായി കെട്ടിടനിര്‍മ്മാണം പുര്‍ത്തീകരിച്ചത്. 3000 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍ ആദ്യ നിലയില്‍ ഡിസ്‌പെന്‍സറിയും രണ്ടാം നിലയില്‍ കമ്മ്യൂണിറ്റി ഹാളും മൂന്നാം നിലയില്‍ ലൈബ്രറിയും വായനശാലയുമാണ് സജ്ജീകരിച്ചിരിക്കുന്നത്. വായനശാലയിലേക്കുള്ള പുസ്തകങ്ങള്‍ നഗരസഭ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കും. മാണിക്കത്ത് പടി പ്രദേശത്തിന്റെ സമീപ വാര്‍ഡുകളായ 19,21,22,23 ലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ചെറിയ സത്ക്കാരങ്ങള്‍ക്ക്  ചുരുങ്ങിയ ചെലവില്‍ വേദിയാകുന്നതിന് ഇതിന്റെ പ്രവര്‍ത്തനത്തോടെ സാധ്യമാകും. മുന്‍ ചെയര്‍മാന്‍ ടി.ടി ശിവദാസന്‍, സ്ഥിരം സമിതി ചെയര്‍മാന്‍ കെ എ ജേക്കബ്ബ്, ലത രാധാക്യഷ്ണന്‍, ജോളി ബേബി, വി കെ ശ്രീരാമന്‍, കെ പി വിനോദ്, പ്രതിപക്ഷനേതാവ് കെ പി എ റഷീദ്, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ സത്യന്‍ പയ്യപ്പാട്ട്, സി കെ ഡേവിസ്, പി വി മധു എന്നിവര്‍ സംസാരിച്ചു. വൈസ് ചെയര്‍പേര്‍സണ്‍  മഹിമ രാജേഷ് സ്വാഗതവും കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി വിനോദ് ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു..