15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

28-08-2015 Friday

ഗുണ്ടാപിരിവ് നല്‍കിയില്ല  : കടപ്പുറത്ത് മത്‌സ്യഷെഡ് നശിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍

Posted on 28 August  2015
27-08-15 arestചാവക്കാട് : ഗുണ്ടാപിരിവ് ചോദിച്ച് കൊടുക്കാതിരുന്നതിന്റെ പ്രതികാരമായി കടപ്പുറത്ത് മത്‌സ്യഷെഡ് നശിപ്പിച്ച രണ്ടംഗ ക്രിമിനല്‍ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. എടക്കഴിയൂര്‍ തെക്കെ മദ്രസക്കു സമീപം അമ്പലത്തുവീട്ടില്‍ അന്‍സാര്‍ 29, ചിന്നക്കല്‍ ഷാഫി 29 എന്നിവരെയാണ് ചാവക്കാട് സി.ഐ. ഏ.ജെ.ജോണ്‍സന്‍, എസ്.ഐ. പി.ഡി.അനൂപ്‌മോന്‍ ,എ.എസ്.ഐ. അനില്‍മാത്യു എന്നിവരുടെ നേത്യത്വത്തില്‍ അറസ്റ്റു ചെയ്തത് .എടക്കഴിൂര്‍ കഴൂര്‍ വീട്ടില്‍ കോയമോന്‍ നല്‍കിയ പരാതിയിന്‍മേലാണ് പോലീസ് നടപടി. 500 രുപ മദ്യപിക്കാന്‍കൊടുക്കാത്തതിന്റെ വൈരാഗ്യത്തിനാണ് എടക്കഴിയൂര്‍ തെക്കെ മദ്രസ ബീച്ചിലുള്ള കോയമോന്റെ മത്‌സ്യ ഷെഡ് പ്രതികള്‍ നശിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. അന്‍സാര്‍ ചെറുതും വലുതുമായ നിരവധി ക്രിമിനല്‍ കേസുകളിലും,ഷാഫി വധശ്രമകേസടക്കം നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. സി.പി.ഒ.മാരായ ബിന്ദു രാജ്, ഷെഹീര്‍, ജീബിന്‍, സന്ദീപ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.