banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

28-09-2014 Sunday

മൊബൈല്‍ ഫോണ്‍ ടവറിനെതിരെ ജനരോഷം ശക്തമാകുന്നു

posted on 28 September 2014
ചാവക്കാട്: ബ്ലാങ്ങാട് ബീച്ചില്‍ ഫിഷറീസ്‌ കോളനിക്ക് സമീപം സ്വകാര്യ കമ്പനി സ്ഥാപിക്കുന്ന മൊബൈല്‍ ഫോണ്‍ ടവറിനെതിരെ ജനരോഷം ശക്തമാകുന്നു. ജനസാന്ദ്രതയേറിയ ഇവിടെ നഗരസഭയെ തെറ്റിധരിപ്പിച്ചാണ് കമ്പനി അനുമതി വാങ്ങിയതെന്നും ആക്ഷേപമുണ്ട്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ടവര്‍ നിര്‍മ്മാണം താത്കാലികമായി നിര്‍ത്തിവെച്ചു.
ടവര്‍ നിര്‍മ്മാണം പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നതുവരെ പ്രക്ഷോഭം ശക്തമാക്കാന്‍ ബ്ലാങ്ങാട് ബീച്ച് പരിസരത്ത്‌ ചേര്‍ന്ന പൗരസമിതി യോഗം തീരുമാനിച്ചു. ഫിഷറീസ്‌ ഡിപ്പാര്‍ട്ട്മെന്റിന്റെ സ്ഥലത്ത്‌ അനധികൃതമായാണ് ടവര്‍ നിര്‍മിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. ടവര്‍ നിര്‍മാണത്തിനു അനുമതി നല്‍കിയതില്‍ അഴിമതി നടന്നിട്ടുണ്ടെന്നും യോഗം ആരോപിച്ചു.
വാര്‍ഡ്‌ കൌണ്‍സിലര്‍ കെ കെ കാര്‍ത്യായനി ടീച്ചര്‍ അധ്യക്ഷത വഹിച്ചു.എന്‍ വി സോമന്‍, കെ സി മുരളി, പി കെ കബീര്‍, എ കെ കരീം ഹാജി, എം ബി അഷറഫ്‌, കെ എം റാഫി, വി ബി അഷറഫ്‌, ഷംസു, ഇഖ്ബാല്‍ എന്നിവര്‍ സംസാരിച്ചു. ബോധവല്‍ക്കരണ ക്ലാസ്സിനു അബ്ദു ആചാര്യ നേതൃത്വം നല്‍കി.
പൗരസമിതി ഭാരവാഹികളായി കെ കാര്‍ത്യായനി(ചെയര്‍മാന്‍), പി കെ കബീര്‍, എ കെ കരീം ഹാജി (വൈസ്‌ പ്രസിഡന്‍റ്മാര്‍), എം ബി അഷറഫ്‌(ജനറല്‍ കണ്‍വീനര്‍), എം വി സുബ്രഹ്മണ്യന്‍, വി ബി അഷറഫ്‌(ജോയിന്റ് കണ്‍വീനര്‍മാര്‍), പി എ ഹുഖ്ബത്ത്(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. ടവര്‍ നിര്‍മാണത്തിനെതിരെ പ്രത്യക്ഷ സമരമുറകള്‍ക്ക് യോഗം രൂപം നല്‍കി..