banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

28-09-2014 Sunday

ഡോക്ടര്‍മാര്‍ക്കെതിരെയുള്ള കൈക്കൂലി ആരോപണം; ആസ്​പത്രിയില്‍ തെളിവെടുപ്പ് നടത്തി

posted on 28 September 2014
27-09-14 vigilanceചാവക്കാട് : താലൂക്ക് ആസ്​പത്രിയില്‍ പ്രസവ ശസ്ത്രക്രിയയ്ക്ക് ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ ആരോഗ്യവകുപ്പ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തെളിവെടുപ്പിനെത്തി. ആരോപണവിധേയരായ രണ്ട് ഡോക്ടര്‍മാരും എത്തിയില്ല. പരാതിക്കാരില്‍ നിന്നും സ്റ്റാഫ് നഴ്‌സുമാരില്‍ നിന്നും തെളിവെടുത്ത് ഉദ്യോഗസ്ഥര്‍ മടങ്ങി. എടക്കഴിയൂര്‍ വളയംതോട് കരീമിന്റെ ഭാര്യ ബുഷറയുടെ പ്രസവ ശസ്ത്രക്രിയയ്ക്ക് വേണ്ടി 2000 രൂപ നല്‍കിയെന്നാണ് വിജിലന്‍സിന് ലഭിച്ച പരാതി. ഇതേതുടര്‍ന്നാണ് ആരോഗ്യ വകുപ്പ് റീജണല്‍ വിജിലന്‍സ് ഓഫീസര്‍ വി. ജയശ്രീയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം താലൂക്ക് ആസ്​പത്രിയിലെത്തി തെളിവെടുപ്പ് നടത്തിയത്. ആരോപണ വിധേയരായ ഗൈനക്കോളജിസ്റ്റ് ഡോ. എസ്. ശാന്തി, അനസ്‌തെറ്റിസ്റ്റ് ഡോ. സാജു എന്നിവര്‍ തെളിവെടുപ്പിനെത്തിയില്ല. ഡോ. ശാന്തിക്ക് 1500 രൂപയും ഡോ. സാജുവിന് 500 രൂപയും കൈക്കൂലി നല്‍കിയെന്ന് പരാതിയില്‍ പറയുന്നു.
2012 ജനവരി അഞ്ചിനാണ് താലൂക്ക് ആസ്​പത്രിയില്‍ ബുഷറ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. തുടര്‍ന്ന് രക്തസ്രാവത്തെ തുടര്‍ന്ന് തൃശ്ശൂര്‍ അമല ആസ്​പത്രിയില്‍ എത്തിച്ച് വീണ്ടും ശസ്ത്രക്രിയ ചെയ്തു. കരീമിന്റെയും ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.