ചാവക്കാട് : ദേശീയ ആരോഗ്യ മിഷന് സമഗ്രാരോഗ്യ പദ്ധതിയുടെ ഭാഗമായി ചാവക്കാട് ബ്ലോക്ക്തല
അവലോകനവും ശില്പശാലയും പ്രസിഡന്റ് ടി.എ. ആയിഷ ഉദ്ഘാടനം ചെയ്തു. പെയ്ന് ആന്‍ഡ്
പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ പഞ്ചായത്തുകള്‍ക്ക് വിതരണം ചെയ്യുന്ന
ഉപകരണങ്ങളുടെ വിതരണവും പ്രസിഡന്റ് നിര്‍വ്വഹിച്ചു. വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി
ചെയര്മാന് ഫൗസിയ ഇഖ്ബാല്‍ അധ്യക്ഷയായി. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് റംല അഷറഫ്,
ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കുന്നംകാട്ടയില്‍ അബൂബക്കര്‍, അംഗങ്ങളായ കെ.പി.
ഉമ്മര്‍, സതി ജനാര്ദ്ദനന്, കടപ്പുറം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഖാലിദ്, വടക്കേക്കാട് സി.എച്ച്.സി.
മെഡിക്കല്‍ ഓഫീസര്‍ ഗോപിനാഥന്, വടക്കേക്കാട് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സജീവന്, വടക്കേക്കാട്
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വികാസ് എന്നിവര്‍ പ്രസംഗിച്ചു.