ചാവക്കാട്: പൊതുവിതരണ സമ്പ്രദായം തകര്‍ക്കുന്ന യുഡി എഫ് സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കുക
എന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സപ്ലേഓഫീസിലേക്ക് മാര്‍ച്ച്
നടത്തി. ജില്ലാ സെക്രടറി സി സുമേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈ.പ്രസിഡന്റ് കെ എ ഷമീര്‍ അധ്യക്ഷത
വഹിച്ചു. ജില്ലാ വൈസ്. പ്രസി. കെ കെ മുബാറക്, ജില്ലാ കമ്മിറ്റി അംഗം കെ വി വിവിദ്, കെ എല്‍ മഹേഷ്, എറിന്
ആന്റണി എന്നിവര്‍ സംസാരിച്ചു. ഹോച്ച്മിന്‍ സ്മാരക മന്ദിരത്തില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് സപ്ലേ ഓഫീസിനു
മുന്നില്‍ ചാവക്കാട് സി ഐ സിബിച്ചന് ജോസഫിന്റെ നേതൃത്വത്തില്‍ പോലീസ് തടഞ്ഞു.